മനുഷ്യത്വം അവസാനിച്ചിട്ടില്ല… മരിക്കാറായ തെരുവുനായയോട് യുവതി കാണിച്ചത് കണ്ടോ..!!

വളർത്തു നായ്ക്കളോടുള്ള സ്നേഹം പലപ്പോഴും തെരുവുനായ്ക്കളോട് ഉണ്ടാകാറില്ല. ഇത്തരത്തിൽ മൃഗങ്ങളോടുള്ള സ്നേഹത്തിന്റെ കഥയും മൃഗങ്ങൾക്ക് തിരിച്ചുള്ള സ്നേഹത്തിന്റെ കഥയും നിരവധി നാം കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു സ്നേഹ ബന്ധം തന്നെയാണ് ഇവിടെയും കാണാൻ കഴിയുന്നത്. എന്നാൽ ഇത് കാണുന്നവരുടെ കണ്ണ് നിറയ്ക്കുന്നതാണ്.

അപരിചിതയായ ഒരു യുവതി ഭക്ഷണം നൽകിയപ്പോൾ തെരുവ് നായയുടെ കണ്ണുകൾ നിറഞ്ഞു. ഹൃദയസ്പർശിയായ ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ചൈനയിലെ ഒരു പാർക്കിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ഇവിടെ എത്തിയ യുവതിയാണ് പാർക്കിൽ കണ്ട തെരുവുനായ്ക്ക് ഭക്ഷണം നൽകിയത്.

https://youtu.be/-D7aVSS8WR4

യുവതി ഭക്ഷണപ്പൊതി നായക്ക് നൽകാൻ തുടങ്ങുമ്പോൾ അത് വാലാട്ടുക യും മുൻ കാലുകൾ ഉയർത്തി നിൽക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഭക്ഷണം കൊടുക്കാൻ തുടങ്ങുന്നത് കണ്ട സന്തോഷത്തിൽ ആയിരിക്കണം നായയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. നൽകിയ ഭക്ഷണം അപ്പോൾ തന്നെ നായ കഴിക്കുകയും ചെയ്യുന്നുണ്ട്.

യുവതിയുടെ ഒപ്പമുണ്ടായിരുന്ന ചിലരാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിറ്റേ ദിവസവും യുവതി പാർക്കിലെത്തി ഇവരെ കണ്ടതും നായ സ്നേഹത്തോടെ ഓടി പാർക്കിലെത്തി. ഈ രംഗങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *