ഉറക്കക്കുറവ് വലിയൊരു പ്രശ്നമായി മാറി കഴിഞ്ഞോ ഞങ്ങൾക്ക് ഈ പ്രശ്നങ്ങൾ വളരെ പെട്ടെന്ന് മാറ്റിയെടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പല ആളുകൾക്കും നന്നായി ഉറങ്ങാൻ കഴിയാത്തതുകൊണ്ട് ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ അലട്ടുന്ന വരാണ്. നന്നായി ഉറങ്ങാനായി നിങ്ങൾക്ക് വീട്ടിൽ തന്നെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
ആദ്യമായി ഉറക്കത്തിന് വേണ്ടി ശരീരത്തെയും മനസ്സിനെയും ഒരുക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഉറക്കത്തിന് വേണ്ടി നാം തന്നെ അന്തരീക്ഷം ഒരുക്കി എടുക്കണം. കൃത്യസമയത്ത് ഉറങ്ങുക കൃത്യസമയത്ത് എഴുന്നേൽക്കുക എന്നതാണ് ആദ്യത്തെ കാര്യം. ചെറിയ വെളിച്ചം എല്ലാം റൂമിൽ ഉണ്ടാവുന്നത് വളരെ നല്ലതാണ്. കടുത്ത നിറത്തിലുള്ള ബെഡ്ഷീറ്റ് കർട്ടനുകൾ തുടങ്ങിയവ പരമാവധി ബെഡ്റൂമിൽ നിന്ന് മാറ്റി നിർത്തുക.
കൃത്യസമയത്ത് തന്നെ ലൈറ്റ് ഓഫ് ചെയ്ത ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ടെൻഷനടിക്കുന്ന എന്തുകാര്യവും ഉറക്കത്തിന്റെ സമയത്ത് മാറ്റിവയ്ക്കുക. രാത്രി 7 മണിക്ക് തന്നെ ഡിന്നർ കഴിക്കാൻ കഴിയുമെങ്കിൽ അത് ശരീരത്തിന് വളരെ നല്ലതാണ്. കാരണം നാലുമണിക്കൂർ ദഹനത്തിനു വേണ്ടി എടുക്കുന്നുണ്ട്. ഏഴു മണിക്ക് മുൻപ് തന്നെ വെള്ളം കുടിച്ചശേഷം വേണം ഭക്ഷണം കഴിക്കാൻ.
ഏഴു മണിക്ക് ശേഷം കാപ്പി ചായ കോള എന്നിവ ഒഴിവാക്കുന്നത് നന്നായിരിക്കും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.