തെരുവിൽ ഭിക്ഷ യാചിച്ച യുവതിയെ വിവാഹം കഴിച്ച് യുവാവ്… ഞെട്ടി നാട്ടുകാർ

ആരായാലും അറിഞ്ഞാൽ ഞെട്ടി പോകുന്ന ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. തെരുവിൽ ഭിക്ഷ യാചിച്ച യുവതിയെ കല്യാണം കഴിച്ച് മാതൃകയാവുകയാണ് യുവാവ്. കോവിഡിന് പിന്നാലെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തിനുശേഷമാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. ലോക്ഡൗൺ വന്നതിനെത്തുടർന്ന് ലോകം മുഴുവൻ ഉള്ള മനുഷ്യരുടെ ജീവിതം മാറിമറിഞ്ഞു. ലക്ഷക്കണക്കിന് പേർക്കാണ് ജോലി നഷ്ടമായത്.

ആഹാരവും പണവും ഇല്ലാതെ ആയതോടെ അഥിതി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് പാലായനം തുടങ്ങി. ഇത്തരത്തിൽ തെരുവിൽ ആയവരെ സംരക്ഷിക്കാൻ പലരും തയ്യാറായി തെരുവിലെത്തി. അത്തരമൊരു കരുതലിൽ നിന്നാണ് ഈയൊരു വിവാഹത്തിൽ സംഭവങ്ങൾ എത്തിനിൽക്കുന്നത്. ഇങ്ങനെ തെരുവിൽ കിടക്കുന്നവരെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ട താണ് യുവാവ്. തുടർന്നാണ് തെരുവിൽ ഉപേക്ഷിക്കപ്പെട്ട യുവതിയെ കണ്ടുമുട്ടുന്നത്.

പിന്നീട് അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും കൊണ്ടെത്തിക്കുക യായിരുന്നു. തെരുവിൽ ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. ഉത്തർപ്രദേശിലാണ് ഈ സംഭവം നടക്കുന്നത്. ഏതാനും ദിവസങ്ങൾ ഈ യുവതിക്ക് ഇയാൾ ആഹാരം നൽകി. ഒരോ ദിവസവും ഇവർ കൂടുതൽ അടുക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ കഥയറിഞ്ഞ് ഇയാൾ യുവതിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *