അപൂർവമായി സംഭവങ്ങൾ പലതും നടക്കാറുണ്ടെങ്കിലും പലതും അന്യനാടുകളിൽ ആയിരിക്കും. എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു സംഭവം നടന്നിരിക്കുക യാണ്. അതും നമ്മുടെ കൊച്ചു കേരളത്തിൽ. ഒരു വിവാഹ വാർത്തയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. രണ്ടു ദിവസങ്ങൾക്കു മുൻപാണ് ഈ വിവാഹം നടക്കുന്നത്. ഈ അപൂർവ്വ കല്യാണം മനുഷ്യരുടെ ആണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി പോയി. ആക്സിൻ എന്ന് നായയും ജാൻവി എന്ന നായയും തമ്മിലുള്ള വിവാഹമായിരുന്നു ഇത്.
ഈ അപൂർവ്വ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. തൃശ്ശൂർ വാടാനപ്പള്ളിയിൽ ആണ് സംഭവം നടക്കുന്നത്. നിരവധി നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് ആക്സിൽ എന്ന നായക്ക് അനുയോജ്യനായ ഒരു വധുവിനെ ഉടമ കണ്ടെത്തിയത്. ഒടുവിൽ ജാൻവി എന്ന ഒന്നര വയസ്സുകാരിയെ കണ്ടുകിട്ടി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ആക്സിനും ജാനവി യും അടുപ്പത്തിലായി. തുടർന്ന് വിവാഹം കന്നിമാസത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.
വലിയ ആഘോഷങ്ങളോടെ വിവാഹം നടത്താനായിരുന്നു പദ്ധതി. സേവ് ദ ഡേറ്റ് വിവാഹ വസ്ത്രവും തയ്യാറാക്കിയാണ് ആഘോഷമാക്കുന്നത്. ഇവരുടെ സേവ് ദ ഡേറ്റ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വലിയ ആർഭാടങ്ങളോടെ തന്നെയാണ് വിവാഹാഘോഷങ്ങൾ നടത്തിയത്. അലങ്കരിച്ച പ്രത്യേക കതിർമണ്ഡപത്തിൽ വധു വരന്മാരെ ഇരുത്തിയാണ് കല്യാണം നടത്തിയത്. അന്പതോളം പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.