പലപ്പോഴും നാം ഇടയ്ക്ക് കേൾക്കുന്ന വാർത്തകൾ ആണ് മണ്ണെടുക്കുന്നതിനി ടയിലും വീട് പൊളിക്കുന്ന തിനിടയിലും ലഭിക്കുന്ന അത്യപൂർവ വസ്തുക്കളുടെ കഥകൾ. പലതും കോടികൾ വിലമതിക്കുന്ന നിധികൾ ആയിരിക്കാം. എന്നാൽ തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇവിടെ കാണാൻ കഴിഞ്ഞത്. ഭൂമി കുഴിച്ചപ്പോൾ സ്വർണ നിധി ലഭിച്ചുവെന്ന് ആണ് ഇവിടെ കാണാൻ കഴിയുക. നിധി കാക്കുന്നത് കുട്ടിച്ചാത്തന്മാർ ആണെന്ന് പലപ്പോഴും മുത്തശ്ശി കഥകളിൽ പറഞ്ഞു കേട്ടുകാണും.
പലരും ഇത് കെട്ടുകഥകളാണ് എന്നുപോലും ചിന്തിച്ചു കാണും. എന്നാൽ അങ്ങനെ ചിന്തിക്കാൻ വരട്ടെ ഉത്തർപ്രദേശിൽ ഒരു യുവാവിന് സംഭവിച്ച കഥയാണ് ഇവിടെ കാണാൻ കഴിയുക. തന്റെ വീടിന്റെ അടിത്തറ എടുക്കുന്നതിനു വേണ്ടി കുഴിച്ചപ്പോൾ ലഭിച്ചത് 35 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ്. എന്നാൽ ഇയാളുടെ സന്തോഷം അധികനേരം നീണ്ടുനിന്നില്ല.
നിധി ലഭിച്ച വിവരം അറിഞ്ഞെത്തിയ പോലീസുകാർ ഇതുമുഴുവൻ കസ്റ്റഡിയിലെടുത്ത് റവന്യൂ അധികൃതർക്ക് കൈമാറി. ഈ കണ്ടെത്തിയ ആഭരണങ്ങൾ നൂറുവർഷങ്ങൾ പഴക്കമുള്ളതാണെന്ന് പുരാവസ്തു വകുപ്പിന് കൈമാറേണ്ടത് ആണെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ നൽകിയ വിവരം. കണ്ടെത്തിയ ആളുടെ കയ്യിൽ ഇത് തന്റെ താണെന്ന് തെളിയിക്കാൻ കഴിയുന്ന ഒരു തെളിവ് പോലും ഉണ്ടായിരുന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.