വളരെ അപകടകാരിയും അക്രമ കാരിയുമായ വന്യമൃഗം ആണ് പുള്ളിപ്പുലി. പുലിയുടെ കയ്യിൽ അകപ്പെട്ടാൽ രക്ഷപ്പെടുക വളരെ പ്രയാസമുള്ള ഒന്ന് തന്നെയാണ്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. പുള്ളിപ്പുലിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ നിന്നും ഒരു 12 വയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തന്റെ തോളിൽ കടിച്ച പുള്ളിപ്പുലിയുടെ കണ്ണിൽ 12 വയസ്സുകാരനായ ഈ കുട്ടി കൈ വിരൽ കുത്തി ഇറക്കിയാണ് രക്ഷപ്പെട്ടത്.
മൈസൂരുവിൽ ആണ് സംഭവം നടക്കുന്നത്. കാടിനോട് ചേർന്ന പ്രദേശത്താണ് ഇവരുടെ ഗ്രാമം. ഇവിടെ ഒരു ഫാം ഹൗസിൽ രാത്രിയാണ് സംഭവങ്ങൾ നടക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ കന്നുകാലികൾക്ക് തീറ്റ കൊടുക്കാനായി എത്തിയതായിരുന്നു ഈ 12 വയസ്സുകാരൻ. അച്ഛനും ഒപ്പമുണ്ടായിരുന്നു. കാലികൾക്ക് പുല്ല് നൽകവേ വൈക്കോലിൽ ഒളിച്ചിരുന്ന പുലി കുട്ടിയുടെ മേൽ ചാടിവീഴുകയായിരുന്നു.
തുടർന്ന് തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു. ഇതോടെ മറ്റുള്ളവരെ സഹായത്തിനായി അലറി വിളിക്കുകയും പുലിയുടെ കണ്ണിൽ ശക്തമായി കൈവിരലുകൾ കൊണ്ട് ആഞ്ഞു കുത്തുകയും ചെയ്തു. സംഭവസമയം അച്ഛൻ അരികിൽ ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. കഴുത്തിൽ നിന്നും തോളിൽ നിന്നും രക്തം വാർന്നൊഴുകിയ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.