വീട്ടുകാരെ രക്ഷിക്കാൻ നായകൾ ചെയ്തത്

വളർത്തുമൃഗങ്ങളിൽ ഏറ്റവും സ്നേഹം ഉള്ളതും. ഒരു നേരത്തെ അന്നം നൽകിയാൽ അതിന്റെ നന്ദി സ്വന്തം ജീവൻ വരെ നൽകി കാണിക്കുന്നവയാണ് നായ്ക്കൾ. തന്റെ യജമാനനെ രക്ഷിക്കാൻ ഇവർ എന്ത് ത്യാഗം വേണമെങ്കിലും സഹിക്കും. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. അണലിയുടെ കൊത്തു കിട്ടിയിട്ടും വീട്ടുകാരെ രക്ഷിക്കാൻ ഈ നായകൾ ചെയ്തത് കണ്ടാൽ ആരുടേയും കണ്ണ് നിറയും.

വീട്ടിലെത്തിയ അണലിയെ സ്വന്തം ജീവൻ പണയം വെച്ച് വീട്ടുകാരെ രക്ഷിച്ച രണ്ടു വളർത്തു നായ്ക്കളെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതൊരു ഫേസ്ബുക്ക് പോസ്റ്റ് ആണ്. പൂർണരൂപം ഇങ്ങനെ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇവയെ കൂട് തുറന്നുവിട്ടു. എന്തോ പിശക് തോന്നിയിട്ടാവണം ഭക്ഷണത്തിന് അടുത്തേക്ക് വരാതെ മുൻവശത്തെ പൂന്തോട്ടത്തിലേക്ക് ഇവർ പോയി. നോക്കിയപ്പോൾ അവർ വല്ലാതെ മണം പിടിക്കുന്നുണ്ട്. പെട്ടെന്ന് കാറിനുള്ളിൽ നിന്ന് ഒരു അലർച്ച എന്തോ ഒന്ന് കടിച്ച് അവൻ പുറത്തേക്കിട്ടു.

രണ്ടുപേരും അതിനെ കടിച്ചു കുടഞ്ഞു. ചെന്ന് നോക്കുമ്പോൾ ആണ് കണ്ടത് ഒരു അണലി. മുൻപും ഇതുപോലെ പല പാമ്പുകളെയും വകവരുത്തി ഉള്ളതുകൊണ്ട്. അത് അത്ര കാര്യമാക്കിയില്ല. എന്നാൽ ഇവർക്ക് പിന്നീട് കാര്യമായ ക്ഷീണം ഉണ്ടായി. തുടർന്ന് ഇവരെ മൃഗാശുപത്രിയിൽ കാണിച്ചു. ഒന്നും പറയാനാവില്ല എന്നായിരുന്നു ഡോക്ടറുടെ മറുപടി. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഇവർ തിരിച്ച് ജീവിതത്തിലേക്ക് വന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *