പ്രണയവും പ്രണയ വിവാഹവും അതിനോടൊപ്പം ഉള്ള ഒളിച്ചോട്ടവും എല്ലാം സാധാരണ എല്ലാ നാടുകളിലും കണ്ടുവരുന്നതാണ്. ഇത്തരത്തിലുള്ള പല സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. പലതും കൗതുകം നിറയ്ക്കുന്നത് ആയിരിക്കും. അത്തരത്തിലൊന്ന് തന്നെയാണ് ഇവിടെയും കാണാൻ കഴിയുക. നാലു യുവാക്കള്‍ക്കൊപ്പം ഒളിച്ചോടി യുവതി. ഒടുവിൽ ഒളിച്ചോടിയ യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ പഞ്ചായത്തിന്റെ ലക്കി ഡ്രോ.
ഉത്തർപ്രദേശിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറുന്നത്. യുവതി സമീപ ഗ്രാമത്തെ നാല് ചെറുപ്പക്കാരുമായി ഒളിച്ചോടിയ വാർത്ത നാട്ടിൽ പരന്നിരുന്നു. ഒളിച്ചോടിയ പെൺകുട്ടിയെ ഒരു ബന്ധുവിന്റെ വീട്ടിലാണ് യുവാക്കൾ താമസിപ്പിച്ചിരുന്നത്. എന്നാൽ വിവരം പരസ്യം ആയതോടെ ഗ്രാമത്തിലേക്ക് മടങ്ങി വരാൻ ഇവർ നിർബന്ധിതരാവുകയായിരുന്നു.
ഇതിനിടെ യുവതിയുടെ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കാൻ ഒരുങ്ങിയെങ്കിലും പ്രദേശവാസികൾ തടുക്കുക ആയിരുന്നു. ഇതിനു ശേഷമാണ് പഞ്ചായത്ത് കൂടി ഒരു തീരുമാനം എടുക്കാൻ തീരുമാനിച്ചത്. യുവാക്കളെ വിളിച്ച് പ്രത്യേകം പ്രത്യേകം സംസാരിച്ചു. യുവതിയെ ആരെങ്കിലും ഒരാൾ വിവാഹം കഴിക്കണമെന്നും നിർദ്ദേശിച്ചു. എന്നാൽ സ്വമേധയാ ആരുംതന്നെ ഇതിന് തയ്യാറായില്ല. തുടർന്നാണ് ലക്കി ഡ്രോ എന്ന ആശയം മുന്നോട്ട് വെച്ചത്. ഈ തീരുമാനം എല്ലാവരും അംഗീകരിക്കുകയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.