പലതരത്തിലും പല സ്ഥലത്തുനിന്നും അമൂല്യമായ പല വസ്തുക്കളും ലഭിക്കുന്ന വാർത്തകൾ നാം കേട്ടിട്ടുള്ളതാണ്. കോടികൾ വിലവരുന്ന രത്നങ്ങൾ ലഭിച്ച കഥകളും നിധികൾ ലഭിച്ച കഥകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുള്ള താണ്. ഇതേപോലെ സാമ്യമുള്ള ഒരു വാർത്തയാണ് ഇവിടെ കാണാൻ കഴിയുക. ഹരിയാനയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. വിചിത്രമായ ചില കാര്യങ്ങളാണ് ആ ദിവസങ്ങളിൽ അവിടെ നടന്നത്. ഗ്രാമത്തിലെ ഒരു കർഷകന്റെ ഗോതമ്പ് പാടത്ത് ആകാശത്തുനിന്ന് ഒരു അജ്ഞാത വസ്തു പതിക്കുന്ന തോടെയാണ് സംഭവത്തിനു തുടക്കം.
വലിയ ശബ്ദത്തോടു കൂടിയാണ് വസ്തു ഭൂമിയിൽ പതിച്ചതെന്ന് ഈ കർഷകൻ പറയുന്നു. വെള്ളനിറത്തിൽ ഉള്ള സുതാര്യമായ മേൽപ്പാളി യോടെ കാണപ്പെട്ട ആ വസ്തുവിന് ഐസ് കട്ട യോളം തണുപ്പ് ഉണ്ടായിരുന്നു. ഈ വാർത്ത നിമിഷനേരംകൊണ്ട് ഗ്രാമത്തിൽ പടർന്നു. വിവരമറിഞ്ഞ് അടുത്ത ഗ്രാമത്തിൽ നിന്നു വരെ ആളുകൾ സംഭവം അന്വേഷിച്ച് സ്ഥലത്ത് എത്തി. വന്ന ഗ്രാമീണരിൽ പലരും വസ്തു സൂക്ഷ്മമായി പരിശോധിച്ചു. ബഹിരാകാശത്തു നിന്ന് പതിച്ച ഉൽക്ക പോലെ എന്തെങ്കിലും ആയിരിക്കാമെന്ന് പലരും ഊഹിച്ചത്.
അമൂല്യമായ ധാതുക്കൾ ആയിരിക്കും അതിനകത്ത് എന്നും പലരും പറഞ്ഞു. പലരും കിട്ടിയ തക്കത്തിന് ഐസ് കട്ട പൊട്ടിച്ച് കിട്ടിയ കഷണങ്ങൾ വാരിക്കൂട്ടി വീട്ടിലേക്ക് ഓടി. പലരും അത് പാത്രങ്ങളിലാക്കി വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചു. തുടർന്ന് ഉദ്യോഗസ്ഥരും വിവരത്തെ പറ്റി അറിഞ്ഞു. ഇതിനെപ്പറ്റി അന്വേഷിക്കാൻ ഒരു സംഘം ഗ്രാമത്തിലെത്തി. പരിശോധിച്ചപ്പോഴാണ് മനസ്സിലായത് സംഭവം ഉലക്കയും ധാതുക്കളും ഒന്നുമല്ലെന്നും ബ്ലു ഐസ് ആണെന്ന് ഉദ്യോഗസ്ഥർ ഗ്രാമവാസികളെ അറിയിച്ചു. വിമാനത്തിലെ ടോയ്ലറ്റിൽ നിന്നുള്ള മാലിന്യമാണ് ബ്ലൂ ഐസ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.