ജ്യോതിഷ പ്രകാരം ഒമ്പത് രാശികളിൽ ആയിട്ടാണ് നക്ഷത്രങ്ങൾ കാണുന്നത്. അത്തരത്തിൽ 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇവയെ മൂന്നായി തരംതിരിക്കാവുന്നതാണ്. അതിൽ ഒരു വിഭാഗമാണ് സംഹാര നക്ഷത്രങ്ങൾ. അത്തരത്തിൽ സംഹാര നക്ഷത്രക്കാരുടെ പൊതുഫലമാണ് ഇതിൽ പറയുന്നത്. കാർത്തിക ഉത്രം ഉത്രാടം ചോതി ചതയം രേവതി തിരുവാതിര തൃക്കേട്ട എന്നിങ്ങനെയുള്ള നക്ഷത്രക്കാരാണ് സംഹാര നക്ഷത്രത്തിൽ ഉൾപ്പെടുന്നവർ.
പൊതുഫല പ്രകാരം ഇവർക്ക് പല തരത്തിലുള്ള സ്വഭാവ സവിശേഷതകൾ ആണ് ഉള്ളത്. ഈ നക്ഷത്രത്തിൽ ഉൾപ്പെടുന്ന ആളുകൾക്ക് ആരോടെങ്കിലും ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം ഉണ്ടാകുകയാണെങ്കിൽ അത് ദീർഘനാൾ നീണ്ടുനിൽക്കുന്നതാണ്. അവരുടെ ഉള്ളിൽ ഉണ്ടായിട്ടുള്ള വിരോധം എന്നന്നേക്കുമായി അവരുടെ മനസ്സിൽ തന്നെ തങ്ങിനിൽക്കുന്നു.
അതിനാൽ തന്നെ അവരുടെ മനസ്സിൽ വിദ്വേഷം ഒരു തവണ കയറി കഴിഞ്ഞാൽ പിന്നീട് അത് മറികടക്കാൻ എളുപ്പമല്ല. കൂടാതെ ഈ നക്ഷത്രത്തിൽ പെടുന്ന വ്യക്തികൾ ആത്മാഭിമാനികളാണ്. അഭിമാനം വളരെയധികം എടുത്തു കാണിക്കുന്നവരാണ് ഇവർ. കൂടാതെ ഉറച്ച ചിന്താശക്തിയും ഇച്ഛാശക്തിയും ഇവരിൽ കാണുന്നു. കൂടാതെ ഇവരുടെ അഭിമാനത്തിന് ഏതെങ്കിലും തരത്തിലുള്ള കോട്ടങ്ങൾ പറ്റുകയാണെങ്കിൽ ഇവർ ആരായാലും അവരുടെ പരുഷമായി തന്നെ പെരുമാറുന്നതാണ്.
ഈയൊരു സ്വഭാവത്താൽ തന്നെ ഇവർക്ക് വളരെയധികം ശത്രുക്കൾ ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട പലതരത്തിലുള്ള പ്രശ്നങ്ങൾ പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വരുന്നതാണ്. അതോടൊപ്പം തന്നെ ജീവിതത്തിന്റെ പല സാഹചര്യങ്ങളിൽ പലപ്പോഴും തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ ഇവർ പലതവണ ചിന്തിച്ചു കൊണ്ടാണ് അത് എടുക്കുന്നത്. തുടർന്ന് വീഡിയോ കാണുക.