ഹൈന്ദവ വിശ്വാസപ്രകാരം സ്ത്രീകൾ എന്നത് വീടുകളിലെ വിളക്കാണ്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും സ്ത്രീകൾ തന്നെയാണ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ മഹാലക്ഷ്മികൾ ആയ സ്ത്രീകൾ വിളക്ക് കൊളുത്തുന്നതാണ് ഏറ്റവും അനുയോജ്യം. അത് വീടുകൾക്ക് മഹാഭാഗ്യം തന്നെയാണ്. എന്നാൽ ഇത്തരത്തിൽ സന്ധ്യാസമയങ്ങളിൽ വിളക്ക് കൊളുത്തുമ്പോൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതായിട്ടുള്ള ഒത്തിരി കാര്യങ്ങളുണ്ട്.
അവ ശ്രദ്ധിക്കാതെ തിരിച്ചറിയാതെ വിളക്ക് കൊളുത്തുകയാണെങ്കിൽ ദോഷഫലങ്ങളാണ് നമുക്ക് ഉണ്ടാവുക. അത്തരത്തിലുള്ള തെറ്റുകളെയും ദോഷങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. സ്ത്രീകൾക്ക് അനുഗ്രഹമാണ് ആർത്തവം. എന്നാൽ ദൈവികപരമായ ഇത്തരം കാര്യങ്ങളിൽ ആർത്തവ സമയത്ത് സ്ത്രീകൾ ഇടപെടാൻ പാടില്ല. അത് അശുദ്ധി ആണ് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ ഏതൊരു സ്ത്രീയും ആർത്തവ സമയങ്ങളിൽ വിളക്ക് തെളിയിക്കാൻ പാടില്ല.
എന്നിരുന്നാലും ആ വീടുകളിൽ വിളക്ക് മറ്റ് ആളുകൾക്ക് തെളിയിക്കാവുന്നതാണ്. അത്തരത്തിൽ ആർത്തവം ഉള്ള സ്ത്രീ വീട്ടിലുള്ളതിനാൽ വിളക്ക് തെളിയിക്കാതിരിക്കുകയാണെങ്കിൽ ലക്ഷ്മി ദേവി സാന്നിധ്യം വീടുകളിൽ ഉണ്ടാകാതിരിക്കുകയും അത് ദോഷങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. അതുപോലെതന്നെ സ്ത്രീകൾ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ മുടി അയച്ചിട്ട് പ്രാർത്ഥിക്കാൻ പാടില്ല. അതോടൊപ്പം തന്നെ സന്ധ്യാസമയത്ത് സ്ത്രീകൾ ഒരിക്കലും മുടി ചീകി കെട്ടുന്നത് നഖം വെട്ടുന്നത്.
ഒന്നും ചെയ്യാൻ പാടില്ല. ഇതെല്ലാം ദോഷങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകാറുണ്ട്. അതോടൊപ്പം തന്നെ സന്ധ്യാസമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതും വിളമ്പുന്നതും ദോഷകരമാണ്. എന്നാൽ ഇത് കുട്ടികളുടെ കാര്യത്തിലും രോഗബാധിതരുടെ കാര്യത്തിലും പ്രാവർത്തികമാക്കേണ്ടതില്ല. അത്തരത്തിൽ വിളക്ക് കത്തിക്കുന്നതിന് മുമ്പ് ആരെങ്കിലും ഭക്ഷണം ചോദിക്കുകയാണെങ്കിൽ അത് കൊച്ചുകുട്ടികളും രോഗബാധിതരാണെങ്കിൽ അവർക്ക് കൊടുത്തതിനുശേഷം മാത്രമേ വിളക്ക് തെളിയിക്കാൻ പാടുള്ളൂ. തുടർന്ന് വീഡിയോ കാണുക.