നമ്മുടെ ആഹാര പദാർത്ഥങ്ങളിൽ നിന്ന് ഒരു കാരണവശാലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് ഉപ്പ്. ഉപ്പ് രസം ഇല്ലാത്ത കറികളെ കുറിച്ച് ചിന്തിക്കാൻ തന്നെ പറ്റില്ല. എന്നാൽ ഈയൊരു ഉപ്പ് കറികളിൽ രുചി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ഉപയോഗിക്കുന്നത്. ഒട്ടനവധി കാര്യങ്ങളാണ് ഉപ്പ് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. അത്തരത്തിൽ ഉപ്പുപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇതിൽ കാണുന്നത്.
ഉപ്പ് നല്ലൊരു ക്ലീനിങ് ഏജന്റ് ആണ്. ഉപ്പ് നമ്മുടെ ഷൂകളിലെ ഇല്ലാതാക്കാൻ ഉപയോഗിക്കാവുന്നതാണ്. രാവിലെ കുട്ടികളും സ്കൂളിൽ പോകുമ്പോഴും മറ്റും ഉപയോഗിക്കുന്ന ഷൂ വൈകുന്നേരമാകുമ്പോഴേക്കും അതിൽ നിന്ന് ദുർഗന്ധം വമിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഉപ്പ് ഒരല്പം ഇട്ടു കൊടുത്തുകൊണ്ട് നേരം വെളുക്കുമ്പോൾ അത് എടുത്തു കളയുകയാണെങ്കിൽ അതിൽ നിന്നുള്ള എല്ലാ ദുർഗന്ധവും ഉപ്പ് വലിച്ചെടുത്തോളും.
അതുപോലെ തന്നെ നാം ഓരോരുത്തരും നമ്മുടെ വീടുകളിൽ നാളികേരം ഉപയോഗിച്ചുകൊണ്ട് കറി ഉണ്ടാക്കാറുണ്ട്. ഇത്തരത്തിൽ കറിക്ക് വേണ്ടി നാളികേരം ചിരകുമ്പോൾ പലപ്പോഴും ഒരു മുറി ബാക്കി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ നാം ഫ്രിഡ്ജിലാണ് അത് സൂക്ഷിക്കാനുള്ളത്. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പലപ്പോഴും അതിനുള്ളിലെ നീരെല്ലാം വറ്റി ടേസ്റ്റ് വ്യത്യാസം ഉണ്ടാക്കാറുണ്ട്.
അത്തരത്തിൽ ഫ്രിഡ്ജിൽ നാളികേരം വയ്ക്കുമ്പോഴും പുറത്ത് നാളികേരം വെക്കുമ്പോഴും കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടി ഉപ്പ് അതിനു മുകളിൽഇട്ടു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ തേങ്ങ ഫ്രഷായി എത്ര ദിവസം വേണമെങ്കിലും പുറത്തും ഫ്രിഡ്ജിലും ഇരിക്കുന്നതാണ്. കൂടാതെ അഴുക്കുപിടിച്ച ബാത്റൂമുകളും ക്ലോസറ്റും ഉപ്പ് ഉപയോഗിച്ച് നമുക്ക് വൃത്തിയാക്കി എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.