Super tasy onion roast : എന്നും ഓരോ വ്യത്യസ്ത വിഭവങ്ങൾ കഴിക്കാനാണ് നാം ഓരോരുത്തരും ഇഷ്ടപ്പെടുന്നത്. അത്തരത്തിൽ വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ വളരെ വ്യത്യസ്തമായി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു കറിയാണ് ഇതിൽ കാണുന്നത്. അത്തരത്തിൽ ഉള്ളി റോസ്റ്റിന്റെ റെസിപ്പി ആണ് ഇതിൽ കാണുന്നത്. കറികൾ ഒട്ടും തന്നെ വീട്ടിൽ ഇല്ലാത്തപ്പോൾ നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു ചെറിയ ഡിഷ് തന്നെയാണ് ഇത്.
ഇത് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും പൂരിയുടെ കൂടെയും എല്ലാം നല്ല കോമ്പിനേഷനാണ്. ഈയൊരു റോസ്റ്റ് ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമാദ്യം ഒരു ചട്ടിവെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത്. പിന്നീട് രണ്ടു കഷ്ണം പച്ചമുളക് വേപ്പില ആവശ്യത്തിന് സവാള ഇട്ട് നല്ലവണ്ണം വഴറ്റേണ്ടതാണ്. സവാള അരിയുമ്പോൾ നല്ലവണ്ണം കനം കുറച്ച് അരിഞ്ഞെടുക്കേണ്ടതാണ്.
എന്നാൽ മാത്രമേ ഈ കറിക്ക് അതിന്റേതായ ടേസ്റ്റ് ലഭിക്കുകയുള്ളൂ. പിന്നീട് ഇത് നല്ലവണ്ണം മൂത്ത വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്തു കൊടുത്തു നല്ലവണ്ണം മൂപ്പിച്ചെടുക്കാവുന്നതാണ്. ഈ സവാള ഇട്ടു കൊടുക്കുമ്പോൾ തന്നെ അത് സോഫ്റ്റ് ആകുന്നതിനും വേഗം മൊരിയുന്നതിനു വേണ്ടി അല്പം ഉപ്പ് വിതറി കൊടുക്കേണ്ടതാണ്.
പിന്നീട് ഇത് പിങ്ക് കളർ ആയി തുടങ്ങുമ്പോൾ ഇതിലേക്ക് ആവശ്യത്തിനുള്ള പൊടികൾ ഇട്ടുകൊടുക്കാവുന്നതാണ്. മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി ഗരം മസാലപ്പൊടി എന്നിങ്ങനെയുള്ളവ ഇട്ടുകൊടുത്ത നല്ലവണ്ണം മൂപ്പിച്ചെടുക്കേണ്ടതാണ്. അതിനുശേഷം അത് ഒന്നുകൂടി വെന്ത് കിട്ടുന്നതിന് ആവശ്യമായിട്ടുള്ള ചൂടുവെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.