നാം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് അച്ചാറുകൾ. അച്ചാറുകളിലെ ഒരു താരമാണ് വടുകപ്പുളി അച്ചാർ. മറ്റുള്ള അച്ചാറുകളിൽ നിന്നും വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒരു അച്ചാറാണ് ഇത്. സദ്യകളിലെ ഒരു പ്രധാനി തന്നെയാണ് ഇത്. അത്തരത്തിൽ വടുകപ്പുളി അച്ചാർ റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക്.
ആവശ്യത്തിന് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഇട്ട് നല്ലവണ്ണം മൂപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ മുളകുപൊടി മഞ്ഞൾപ്പൊടിയും നല്ലവണ്ണം മൂപ്പിക്കുമ്പോൾ തീ കുറച്ചുവെച്ച് വേണം മൂപ്പിക്കാൻ. അല്ലെങ്കിൽ അത് പെട്ടെന്ന് തന്നെ കരിഞ്ഞു പോകുന്നതായിരിക്കും. പിന്നീട് നല്ലവണ്ണം പഴുത്ത വടുകപ്പുളി എടുത്ത് നുറുക്കേണ്ടതാണ്. അച്ചാർ ഇടുന്നതിന് ഏറ്റവും അനുയോജ്യം മഞ്ഞനിറത്തിലുള്ള പഴുത്ത വടുകപ്പുളിയാണ്.
ഇത് സാധാരണ സദ്യക്ക് നിൽക്കുന്നതുപോലെ ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കേണ്ടതാണ്. ഇതു നുറുക്കുമ്പോൾ അതിനുള്ളിലെ കുരു എല്ലാം കളഞ്ഞതിനുശേഷം വേണം നുറുക്കി എടുക്കാൻ. പിന്നീട് ഈ നുറുക്കിയ വടുകപുളിയിലേക്ക് ആവശ്യത്തിന് ഉപ്പും മൂപ്പിച്ചു വച്ചിരിക്കുന്ന മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്.
അച്ചാർ സദ്യകളിൽ എപ്പോഴും അല്പം ലൂസ് ആയിട്ടാണ് കാണാറുള്ളത്. അതിനാൽ തന്നെ അച്ചാർ അല്പം ലൂസാക്കുന്നതിന് വേണ്ടി വെള്ളം തിളപ്പച്ചതിനുശേഷം ചൂടാക്കി ഇതിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് വറവ് ഇട്ടു കൊടുക്കാവുന്നതാണ്. അതിനായി ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി അതിലേക്ക് കടുകും വറ്റൽ മുളകും വേപ്പിലയും നല്ലവണ്ണം മൂപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.