നാം ഓരോരുത്തരും വീട്ടിൽ പലതരത്തിലുള്ള വിഭവങ്ങൾ ഓരോ ദിവസവും ഉണ്ടാക്കുന്നതാണ്. അതുപോലെ തന്നെ ഒന്നര വിഭവങ്ങളും ഓരോ ദിവസവും ഉണ്ടാക്കാറുണ്ട്. അതിൽ ഉപ്പേരി കൂട്ടുകറി മസാലക്കറി എന്നിങ്ങനെ പലതരത്തിലുള്ള വിഭവങ്ങളും ഉണ്ടാക്കും. ഇത്തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ അരപ്പ് അരക്കേണ്ടതായി വരാറുണ്ട് പ്രധാനമായും കടലക്കറി തീയൽ എന്നിങ്ങനെയുള്ള മസാല കറികളിൽ അരപ്പറച്ച് ചേർക്കേണ്ടത് നിർബന്ധമാണ്.
ഇത്തരം സാഹചര്യങ്ങളിൽ വളരെയധികം ബുദ്ധിമുട്ടാണ് എന്നും നാളികേരം ചിരകി അരപ്പരയ്ക്കുക എന്നുള്ളത്. എന്നാൽ ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ എത്ര തന്നെ ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള കറിയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ മസാലക്കറികളിലെ ഒരു മസാലക്കൂട്ടാണ് ഇതിൽ കാണിക്കുന്നത്. ഈയൊരു മസാല കൂട്ട് ഉണ്ടാക്കി വെച്ചാൽ വളരെ കാലം കേടുകൂടാതെ ഇരിക്കുന്നതാണ്.
ഇതിനായി ആദ്യം ചട്ടിയെടുത്ത് അതിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ ഉലുവ പൊടിച്ച് അല്പം ചുവന്നുള്ളിയും വേപ്പിലയും ഇട്ട് നല്ലവണ്ണം വഴറ്റേണ്ടതാണ്. പിന്നീട് അതിലേക്ക് തേങ്ങ ചിരവിയതും ചേർത്ത് നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ടതാണ്. തേങ്ങ ചേർത്ത് ഇളക്കുമ്പോൾ അത് കരിഞ്ഞു പോകാതെ സൂക്ഷിക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് മുളകുപൊടി.
മല്ലിപ്പൊടി മഞ്ഞൾപ്പൊടി മസാലപ്പൊടി കുരുമുളക് എന്നിവ ചേർത്ത് നല്ലവണ്ണം ഇളക്കേണ്ടതാണ്. മസാലകളെല്ലാം ചേർക്കുമ്പോൾ ചെറുതീയിൽ വെക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് പെട്ടെന്ന് തന്നെ കരിഞ്ഞു പോകും. പിന്നീട് ഇത് നല്ലവണ്ണം ഇളക്കി ബ്രൗൺ നിറമായാൽ അത് വാങ്ങി വയ്ക്കാവുന്നതാണ്. പിന്നീട് ഇത് മിക്സിയിൽ ഇട്ട് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.