പഴക്കമുള്ള പാത്രങ്ങളിലെ കരി ഇളക്കി കളയാൻ ഇങ്ങനെ ചെയ്താൽ മതി. ഒരു കാരണവശാലും ഇത് കാണാതിരിക്കല്ലേ.

നമ്മുടെ അടുക്കളയിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കുക എന്നുള്ളത്. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടുമിക്ക പാത്രങ്ങളിലും കരിപിടിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തരം അവസ്ഥയിൽ വളരെയധികം ബുദ്ധിമുട്ടി വേണം നാം ഉരച്ച് വൃത്തിയാക്കാൻ. ഇത് വൃത്തിയാക്കുന്നതിനുവേണ്ടി പലപ്പോഴും പലതരത്തിലുള്ള വിലകൂടിയ ലിക്വിഡുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്.

എന്നിരുന്നാലും നാം വിചാരിച്ച ഫലം അതിൽ നിന്ന് ലഭിക്കാറില്ല. എന്നാൽ ഇതിൽ കാണുന്ന ഈ ഒരു മെത്തേഡ് ഫോളോ ചെയ്യുകയാണെങ്കിൽ എത്ര കരി പിടിച്ച പാത്രവും പുതിയത് പോലെ നമുക്ക് ആക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ പാത്രങ്ങൾ വൃത്തിയാക്കുന്നതിന് വേണ്ടി ഏറ്റവുമാദ്യം ലിക്വിഡ് തയ്യാറാക്കുകയാണ് ചെയ്യുന്നത്. പിന്നീട് തയ്യാറാക്കിയ സൊല്യൂഷനിൽ കരിപിടിച്ച പാത്രം ഇറക്കി വയ്ക്കുകയാണ് വേണ്ടത്.

ഇതിനായി ഒരു വലിയ പാത്രത്തിൽ അല്പം വെള്ളം എടുത്ത് ചൂടാക്കാൻ വയ്ക്കണം. പിന്നീട് അതിലേക്ക് ഒരു സ്പൂൺ ഉപ്പ് ഒരു സ്പൂൺ സോപ്പുപൊടി, രണ്ടു സ്പൂൺ ബേക്കിംഗ് സോഡാ ഒരു സ്പൂൺ ചൊറുക്ക എന്നിവ ചേർക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഒരു അര മുറി നാരങ്ങ പിഴിഞ്ഞതും അതിലൊഴിച്ച് നല്ലവണ്ണം തിളപ്പിക്കേണ്ടതാണ്. ഇത് ചൂടായി തുടങ്ങുമ്പോൾ തന്നെ.

കരിപിടിച്ച പാത്രം ആ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കേണ്ടതാണ്. ഇത്തരത്തിൽ ഇറക്കി വയ്ക്കുമ്പോൾ അതിന്റെ പുറംവശവും ഉൾവശവും ആ വെള്ളം ആയിരിക്കണം. പിന്നീട് അൽപനേരം ഇത് തിളച്ചു വരുമ്പോഴേക്കും അതിലെ കരിയെല്ലാം ഇളകി ആ വെള്ളം കറുത്ത നിറത്തിലാകുന്നത് നമുക്ക് കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.