നാമോരോരുത്തരും വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് വട്ടയപ്പം. തൂവെള്ള വട്ടയപ്പം തിന്നാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല.വട്ടേപ്പം പ്രധാനമായും എന്തെങ്കിലും വിശേഷപ്പെട്ട ദിവസങ്ങളിൽ ആണ് നാമോരോരുത്തരും ഉണ്ടാക്കാറുള്ളത്. എന്നാൽ പലപ്പോഴും ഈ ഒരു വട്ടേപ്പം ഉണ്ടാക്കുമ്പോൾ അത് വീർത്ത പൊന്തി വരാതെ വരികയും അതിന്റെ ഫലമായി അത് സോഫ്റ്റ് ആവാതെ ഇരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ വട്ടയപ്പത്തിന്റെ മാവ് ഇങ്ങനെ തയ്യാറാക്കുകയാണെങ്കിൽ.
നല്ല സോഫ്റ്റ് ആയിട്ടുള്ള പൂവ് പോലത്തെ വട്ടയപ്പം നമുക്ക് ലഭിക്കുന്നതാണ്. ഈയൊരു വട്ടയപ്പം കടകളിൽനിന്ന് വാങ്ങിക്കുന്ന വട്ടയപ്പത്തിന്റെ അതേ രുചിയിലും അതേ സോഫ്റ്റ് ആയിരിക്കും നമുക്ക് കിട്ടുക. അതുപോലെ തന്നെ ഈയൊരു വട്ടയപ്പം ഉണ്ടാക്കുന്നതിനു വേണ്ടി കപ്പി കാച്ചി കുറുക്കേണ്ട ആവശ്യവും വരുന്നില്ല. അതിനാൽ തന്നെ പണിയും വളരെ എളുപ്പം തന്നെയാണ്.
ഇതിനായി ആവശ്യത്തിന് അരി കുതിർക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പച്ചരി കുതിർക്കാൻ വയ്ക്കുന്നതോടൊപ്പം തന്നെ ഒരല്പം ചവ്വരിയും കുതിർക്കാനായി വേരെ മാറ്റി വയ്ക്കേണ്ടതാണ്. അത്തരത്തിൽ നാലഞ്ചു മണിക്കൂർ കഴിയുമ്പോഴേക്കും അരി നല്ലവണ്ണം കുതിർത്ത വീർത്തിരിക്കും. ഈ അരിയിൽ അല്പം ആവശ്യത്തിന് നാളികേരവും ചവ്വരിയും ചോറും ആവശ്യത്തിന്.
പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. അരക്കുന്നതിനു മുൻപായി തന്നെ ഏലക്കായയുടെ കുരുവും ആവശ്യത്തിന് ഈസ്റ്റും അതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. ഈസ്റ്റ് ഇടുമ്പോൾ എപ്പോഴും തരിതരിയായിട്ടുള്ള ഈസ്റ്റ് ചേർക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് രണ്ടു മണിക്കൂർ കഴിയുമ്പോഴേക്കും ഇത് വീർത്ത് പൊന്തി വരും. തുടർന്ന് വീഡിയോ കാണുക.