Easy way to clean fish and prawns : നാമോരോരുത്തരും പലതരത്തിലുള്ള മത്സ്യങ്ങൾ വീടുകളിൽ കറി വെച്ച് കഴിക്കുന്നവരാണ്. കടൽ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നവരും ആണ് നാമോരോരുത്തരും. അത്തരത്തിൽ പലതരത്തിലുള്ള ചെറുതും വലുതും ആയിട്ടുള്ള മത്സ്യങ്ങൾ വീട്ടിൽ വാങ്ങിച്ച് പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെ സ്വാദേറിയ കറികൾ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ നാം പല മീനുകളും വാങ്ങി നന്നാക്കി കറിവെച്ച് കഴിയുമ്പോൾ ആ കറിക്ക് ഒരു ചെളിയുടെ മണം ഉണ്ടാകാറുണ്ട്. പ്രധാനമായും കായലിൽ നിന്നും കുളത്തിൽ നിന്നും എല്ലാം കിട്ടുന്ന മീനുകൾക്കാണ് ഇത്തരത്തിലുള്ള ചെളി മണം ഉണ്ടാകാറുള്ളത്.
ചെളിയുടെ മണവും രുചിയും ആ കറികളിൽ വരികയാണെങ്കിൽ ആരും തന്നെ ആ കറി രുചിക്കാൻ പോലും തയ്യാറാകാറില്ല. അങ്ങനെ വരുമ്പോൾ വളരെ അധികം കഷ്ടപ്പെട്ടത് വിഫലമായി തീരും. ഇത്തരത്തിൽ ചെളിമണമുള്ള മീൻ വൃത്തിയാക്കുന്നതിന് നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് നല്ല കല്ലുപ്പ് ഇട്ട് മീൻ നല്ലവണ്ണം ഉരച്ചു കഴുകുകയാണ്. ഇങ്ങനെ നാം എല്ലാം മീൻ നന്നാക്കുമ്പോഴും ചെയ്യുന്നതാണ്.
എന്നാൽ ചെളി മണമുള്ള മീൻ ആണെങ്കിൽ ഇങ്ങനെ കഴുകുന്നതോടൊപ്പം തന്നെ ഒരു കലത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ നീരോ അല്ലെങ്കിൽ വിനാഗിരിയോ ചേർത്ത് അല്പം കല്ലുപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തു അതിൽ ഈ മീനിട്ട് നല്ലവണ്ണം കഴുകേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.