Benefits of tea : നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ചായ. ദിവസവും അതിരാവിലെ എണീറ്റ് ഉടനെയുള്ള ചായ കുടി ഒരു ദിവസത്തെ മുഴുവൻ എനർജിയും ഉന്മേഷവും നൽകുന്ന ഒന്നുതന്നെയാണ്. അതിനാൽ തന്നെ കുട്ടികളും മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചായ കുടിക്കുക എന്നുള്ളത്. ഇന്ന് ലെമൺ ഗ്രീൻ ടീ എന്നിങ്ങനെ ഒട്ടനവധി വെറൈറ്റി ആയിട്ടുള്ള ചായകളും ലഭ്യമാണ്. ഇത്തരത്തിൽ ദിവസവും ചായ കുടിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങളാണ്.
നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിന് ലഭിക്കുന്നത്. അത്തരത്തിൽ ഒന്നാണ് ഉന്മേഷവും ഉണർവും. രാവിലെ എണീറ്റ് വ്യായാമം ചെയ്തു ക്ഷീണിച്ച ശരീരത്തിൽ ഉന്മേഷവും ഉണർവും നൽകുന്നതിന് ഈ ഒരു ഗ്ലാസ് ചായ മതി. കൂടാതെ വെറും വയറ്റിൽ ഇളം ചൂടുള്ള ചായ കുടിക്കുന്നത് വഴി മലബന്ധത്തെ തടയാൻ ആകുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ നിർജലീകരണത്തെ തടയാൻ ചായ കുടിക്കുന്നത് വഴി സാധിക്കുന്നു.
ചായയിൽ ധാരാളം ആന്റിഓക്സൈഡുകൾ ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഇതിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയരോഗസാധ്യതകൾ പരമാവധി കുറയ്ക്കുന്നതിനും ഉപകാരപ്രദമാണ്. അതോടൊപ്പം തന്നെ ചായയിലെ സംയുക്തങ്ങൾ ശരീരഭാരം നിയന്ത്രിക്കുന്നതിന്.
ഏറെ സഹായകരമാകുന്നു. കൂടാതെ പല്ലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഏറെ ഉപയോഗപ്രദമാണ് ഇത്. അതോടൊപ്പം തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് ഗുണകരമാണ്. കൂടാതെ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾക്ക് കഴിയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.