Headache treatment : പലപ്പോഴായി ഉണ്ടാകുന്ന ഒന്നാണ് തലവേദന. വളരെയധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന ശാരീരിക വേദനകളിൽ തന്നെ ഏറ്റവും വലിയ വേദനയാണ് തലവേദന. പലതരത്തിലുള്ള കാരണങ്ങളാൽ തലവേദനകൾ ഉണ്ടാകാം. ശരിയായ വിധം ഉറങ്ങാതെ ഇരിക്കുന്നതു വഴിയും അധിക ദൂരം യാത്ര ചെയ്യുന്നതു വഴിയും അമിതമായിട്ടുള്ള മാനസിക സംഘർഷം ഡിപ്രഷൻ എന്നിവ ഉള്ളത് വഴിയും എല്ലാം തലവേദനകൾ സർവ്വസാധാരണമായി തന്നെ ഓരോരുത്തരും കാണാവുന്നതാണ്.
അതുപോലെ തന്നെ കുട്ടികളിൽ ആണെങ്കിൽ അധികം നേരം കളിച്ചതിന്റെ ഫലമായും മുതിർന്നവരിൽ അമിതമായി ജോലികൾ ചെയ്യുന്നതിന്റെ ഫലമായി എല്ലാം തലവേദനകൾ ഉണ്ടാകുന്നു. ചില സമയങ്ങളിൽ ചില രോഗങ്ങളുടെ ലക്ഷണമായും തലവേദനകൾ കാണാവുന്നതാണ്. അതിനാൽ തന്നെ അടിക്കടി ഉണ്ടാവുന്ന തലവേദനകളെ പേൻകില്ലറുകൾ ഉപയോഗിച്ചുകൊണ്ട് കുറയ്ക്കാതെ അതിന്റെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിയുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്.
അത്തരത്തിൽ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങളുടെ ലക്ഷണം ആയിട്ടാണ് തലവേദനകൾ കാണുന്നതെങ്കിൽ അത് വളരെ വ്യത്യസ്തമായിട്ടായിരിക്കും ശരീരത്തിൽ പ്രകടമാകുക. അത്തരത്തിൽ രോഗങ്ങൾക്കു മുന്നോടിയായി കാണുന്ന തലവേദനകളുടെ ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് രാവിലെ എണീക്കുമ്പോൾ തന്നെ അതികഠിനമായിട്ടുള്ള തലവേദന ഉണ്ടാകുന്നതും.
അതോടൊപ്പം ഛർദ്ദിയും അസ്വസ്ഥതകളും ഉണ്ടാകുന്നത് ആണ്. ഇത്തരം സന്ദർഭങ്ങൾ തുടർച്ചയായി ഉണ്ടാവുകയാണെങ്കിൽ മറ്റു പല രോഗങ്ങൾ ഉണ്ടെന്ന് വേണം കരുതാൻ. അതുപോലെ തന്നെ അമ്പതുകൾ കഴിഞ്ഞ പ്രായമായവരിൽ തലവേദനകൾ അടിക്കടി കാണുമ്പോൾ അത് പല രോഗങ്ങളുടേതുo ആകാം. പ്രായാധിക്യം രോഗങ്ങൾ കടന്നുവരുന്നതിന്റെ സമയമായതിനാൽ തന്നെ ഇത്തരം തലവേദനകൾ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. തുടർന്ന് വീഡിയോ കാണുക.