കരളിന്റെ ആരോഗ്യം ശ്രദ്ധിക്കാം..!! ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കുക..!!

കരളിന്റെ ആരോഗ്യ വർദ്ധിക്കാൻ നാലു കാര്യങ്ങൾ ശ്രദ്ധിക്കുക. നിരവധി ആരോഗ്യ പ്രശ്നങ്ങൾ നമ്മുടെ പലരും നേരിടേണ്ടി വരാറുണ്ട്. കരളിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില സിമ്പിൾ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ശരീരത്തിലെ ദഹനപ്രക്രിയക്ക് ആവശ്യമായ പിത്തരസം നിർമ്മിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റു വസ്തുക്കൾ സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വയ്ക്കുന്നതും കരൾ തന്നെയാണ്.

കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളിൽ മഞ്ഞപിത്തം മുതൽ ഫാറ്റി ലിവർ സിന്ധ്രോം വരെ കാണുന്നുണ്ട്. കാൻസർ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. കരളിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഏതലമാണെന്ന് നോക്കാം.

ഒന്നാമത് അമിതമായ മദ്യപാന പുക വലിയുമാണ് പലപ്പോഴും കരളിന്റെ ആരോഗ്യ നശിപ്പിക്കുന്നത്. അതിനാൽ മദ്യ ബാനവും ഒപ്പം പുകവലിയും തീർത്തും ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലത്. രണ്ടാമത് നിത്യവും ചിട്ടയായ വ്യായാമം ചെയ്യുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെയേറെ നല്ലതാണ്. കരളിന്റെ ആരോഗ്യത്തിന് പ്രതിദിനം 30 40 മിനിറ്റ് വരെ വ്യായാമം ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്. യോഗ ചെയ്യുന്നത് വളരെ നല്ലതാണ്.

അതുപോലെതന്നെ കീടനാശിനികൾ രാസവസ്തുക്കൾ തുടങ്ങിയ വിഷ വസ്തുക്കളുമായി നേരിട്ടുള്ള സമ്പർക്കം പരിമിതപ്പെടുത്തുക. നാലാമത് ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക. പഴങ്ങൾ പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുക. അതുപോലെതന്നെ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക. ഓട്സ് ബ്രോക്കോളി ചീര ബദാം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *