രക്തയോട്ടം വർദ്ധിക്കാനും ഹൃദയരോഗങ്ങൾ കുറയ്ക്കാനും ഈ ഭക്ഷണങ്ങൾ കഴിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Heart clean medicine

Heart clean medicine : ഇന്നത്തെ കാലത്ത് കൂടി വരുന്ന രോഗങ്ങളാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഹാർട്ട് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് ഹാർട്ട് ഫെയിലിയർ എന്നിങ്ങനെയുള്ള ഒട്ടനവധി രോഗങ്ങളാണ് ഹൃദയങ്ങളെയും രക്തക്കുഴലുകളെയും ബാധിക്കുന്നത്. പണ്ടുകാലത്തും ഇത്തരം രോഗങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നത്തെ കാലത്ത് ഈ രോഗങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പത്തിൽ ഒരാൾക്ക് വന്നിരുന്ന ഈ രോഗം എന്നിൽ പത്തിൽ എട്ട് ആർക്കെങ്കിലും കാണുന്നു എന്നുള്ളതാണ്.

ഇന്നത്തെ സ്ഥിതി വിശേഷം. ഇത്തരത്തിലുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിനെ പ്രധാന കാരണം മാറിവരുന്ന നമ്മുടെ ജീവിതശൈലി തന്നെയാണ്. തെറ്റായ ജീവിതശൈലി എന്ന് പറയുമ്പോൾ തെറ്റായ ആഹാരശീലവും വ്യായാമം ഇല്ലാത്ത ശീലവും ആണ് ഇതിന്റെ കാരണം. അത്തരത്തിൽ ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ വിഷാംശങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെയുള്ളവ നാമോരോരുത്തരും വലിച്ചുവാരി ഇന്ന് തിന്നുകയാണ്.

ഇത്തരം പദാർത്ഥങ്ങൾ തിന്നുന്നത് വഴി ഷുഗർ കൊളസ്ട്രോൾ ബി പി എന്നിങ്ങനെയുള്ള അളവ് ക്രമാതീതമായ ശരീരത്തിൽ ഉയർന്നു വരുന്നു. ഇവ ഉയർന്നു വരുന്നതിന്റെ ഭാഗമായി നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുന്നു. ഈ ഷുഗറും കൊളസ്ട്രോളും വിഷാംശങ്ങളും എല്ലാം രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുമ്പോൾ അത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു.

ഇത്തരത്തിൽ ഹൃദയസംബന്ധമായുള്ള രക്തക്കുഴലുകളിലാണ് തടസ്സങ്ങൾ നേരിടുന്നതെങ്കിൽ ഹൃദയത്തിന്റെ ഭാഗത്തേക്ക് ഓക്സിജൻ എത്താതെ വരികയും ഹൃദയസംബന്ധമായ രോഗങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മരുന്നുകളെക്കാൾ ഏറെ നാമോരോരുത്തരും ഭക്ഷണങ്ങളിലൂടെ ഇത്തരം രോഗങ്ങളെ കുറക്കുകയാണ് വേണ്ടത്. അതിനായി കൊഴുപ്പും ഷുഗറും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.