Fungal infection on skin : നാം ഓരോരുത്തരുടെയും ശരീരത്തിൽ ധാരാളം ആയി തന്നെ ഫംഗസുകളും ബാക്ടീരിയകളും എല്ലാം കാണുന്നു. ഇവയെല്ലാം നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അനുയോജ്യമായവയാണ്. എന്നാൽ ജീവിതശൈലിയിൽ പലതരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ ഫലമായി ഇത്തരത്തിലുള്ള ഫംഗസുകളും ബാക്ടീരിയകളും എല്ലാം അമിതമായി ശരീരത്തിൽ പെറ്റുപെരുകുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്തരത്തിൽ ഫംഗസുകൾ ധാരാളമായി തന്നെ ശരീരത്തിൽ ഉണ്ടാകുന്നതിനാൽ അത് ഇൻഫെക്ഷനുകൾ ഉണ്ടാക്കുന്നു.
അത്തരത്തിലുള്ളവയാണ് ഫംഗസ്മൂലം ഉണ്ടാകുന്ന രോഗങ്ങൾ. നമ്മുടെ ചർമ്മങ്ങളെയാണ് ഈ ഫംഗസുകൾ കൂടുതലായും ബാധിക്കുന്നത്. ജീവിതശൈലിയിലെ പാകപ്പിഴകൾ രോഗപ്രതിരോധശേഷി കുറയ്ക്കുകയും ഫംഗസ് ഇൻഫെക്ഷനുകൾ കൂട്ടുകയും ചെയ്യുന്നു. ഇത് കൂടുതലായും വിയർപ്പ് തങ്ങിനിൽക്കുന്ന ഭാഗങ്ങളിലും ഇടുങ്ങിയ ശരീരഭാഗങ്ങളിലും ആണ് ഉണ്ടാകുന്നത്. കൈകാലുകളുടെ മടക്കുകൾ തുടയിടുക്കുകൾ മാറിടത്തിന്റെ അടിയിൽ തലയോട്ടി എന്നിങ്ങനെയുള്ള പലഭാഗങ്ങളിലും ഇത് കാണുന്നു.
ഇത്തരത്തിലുള്ള ഫംഗസ് രോഗങ്ങൾ കോമൺ ആയി ചില ആളുകളിൽ കാണാൻ സാധിക്കുന്നു. അമിതമായി പ്രമേഹരോഗം ഉള്ളവരിലാണ് ഇത് കൂടുതലായി കാണുന്നത്. പ്രമേഹരോഗം കൂടി നിൽക്കുന്നവരിൽ രോഗപ്രതിരോധശേഷി വളരെയധികം കുറവായിരിക്കും ഉണ്ടാവുക. അതുതന്നെയാണ് ഇത്തരത്തിലുള്ള ഫംഗസ് ഇൻഫെക്ഷനുകൾ അവരിൽ കൂടുതലായി കാണുന്നത്.
അതോടൊപ്പം തന്നെ പ്രമേഹമുള്ളവരിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും അത് ഫംഗസുകളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കൂടാതെ അമിതവണ്ണം ഉള്ളവരിലും ഫംഗസ് ബാധകൾ കൂടുതലായി കാണുന്നു. അവരിൽ കൊഴുപ്പുകളും ഷുഗറുകളും എല്ലാം കൂടി വരുന്നതിനാൽ ഫംഗസുകളുടെ വളർച്ചയും കൂടുന്നു. അതോടൊപ്പം തന്നെ അമിതമായി സ്റ്റിറോയ്ഡുകളും ആന്റിബയോട്ടിക്കുകളും എടുക്കുന്നവരിലും ഫംഗസ് ബാധകൾ കൂടുതലായി ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.