Dates fruit benefits for health : എല്ലാകാലത്തും നാമോരോരുത്തരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ഈന്തപ്പഴം. മധുരമായതിനാൽ തന്നെ ഇത് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഈന്തപ്പനയിൽ നിന്നാണ് ഈന്തപ്പഴം ഉണ്ടാകുന്നത്. കറുപ്പ് ബ്രൗൺ എന്നിങ്ങനെയുള്ള നിറത്തിൽ ഈന്തപ്പഴം കാണാവുന്നതാണ്. ഡ്രൈ ഫ്രൂട്ട്സുകളിലെ പ്രധാനി തന്നെയാണ് ഇത്. അതുപോലെ തന്നെ ഏറെ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ പദാർത്ഥം കൂടിയാണ് ഇത്.
ഇതിൽ മധുരം ഉണ്ടെങ്കിലും പ്രമേഹരോഗികൾക്ക് വരെ കഴിക്കാവുന്ന ഒന്ന് തന്നെയാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കാൻ ഉത്തമമായുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഈന്തപ്പഴം. അതുപോലെ ഈന്തപ്പഴത്തിൽ ധാരാളം കാൽസ്യം ഫോസ്ഫറസ് മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് എല്ലിന്റെ ആരോഗ്യത്തിനും പല്ലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.
കൂടാതെ ഇതിൽ വൈറ്റമിൻ എ ധാരാളമായി തന്നെ ഉള്ളതിനാൽ കണ്ണിന്റെആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. ഇതിന്റെ ഉപയോഗം കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുകയും പല നേത്ര രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഇതിൽ അയേൺ കണ്ടന്റ് ധാരാളം തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് രക്തത്തിലെ ചുവന്ന രക്താണുക്കളെ വർദ്ധിപ്പിക്കുകയും.
അനീമിയ പോലുള്ള രോഗാവസ്ഥകളെ തടയുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ രക്തസമ്മർദ്ദത്തെ ഇത് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഓട്ടോ ഇമ്മ്യൂൺ രോഗാവസ്ഥയായ അലർജിയെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള ഒരു പരിഹാരം മാർഗം കൂടിയാണ് ഈ ഈന്തപ്പഴം. അതോടൊപ്പം തന്നെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും രക്തധമനികളെ ശുദ്ധീകരിക്കുന്നതിനും ഇതിനെ കഴിവുണ്ട്. തുടർന്ന് വീഡിയോ കാണുക.