Uric acid natural treatment : ഇന്ന് സർവ സാധാരമായി തന്നെ കാണുന്ന ഒന്നാണ് ശാരീരിക വേദനകൾ. മുട്ട് വേദന കൈകാൽ വേദന നടുവേദന എന്നിങ്ങനെ പലതരത്തിലുള്ള സന്ധിവേദനങ്ങളാണ് നമുക്ക് ചുറ്റും കാണാൻ സാധിക്കുക. പലതരത്തിലുള്ള കാരണങ്ങളാണ് ഇത്തരത്തിലുള്ള സന്ധിവേദനകൾക്ക് പിന്നിൽ ആയിട്ടുള്ളത്. അവയിൽ ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന സന്ധിവേദനകളുടെ ഒരു പ്രധാന കാരണമാണ് യൂറിക്കാസിഡ്. യൂറിക് ആസിഡ് എന്നത്.
നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകൾ വിഘടിച്ച് ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. പ്യൂരിൻ ധാരാളമായിട്ട് അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയാണ് ഇത് നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്നത്. ഈ വേസ്റ്റ് പ്രൊഡക്ടിനെ കിഡ്നി മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാൽ ഇത് ക്രമാതീതമായി വർദ്ധിച്ചു വരുമ്പോൾ കിഡ്നിയിൽ ഇവ വന്ന് അടിഞ്ഞു കൂടുകയും പല കാരണങ്ങൾ കിഡ്നിക്ക് അതിനെ പുറന്തള്ളാൻ സാധിക്കാതെ വരികയും ചെയ്യുന്നു.
ഇത്തരമൊരു അവസ്ഥയിൽ ഈ യൂറിക് ആസിഡ് രക്തത്തിൽ കലർന്ന ചെറിയ ജോയിന്റുകളിൽ വന്നടിഞ്ഞുകൂടി ക്രിസ്റ്റൽ രൂപത്തിൽ ആകുന്നു. ഇത്തരത്തിൽ ചെറിയ ജോയിന്റുകളിൽ ആയ കൈവിരലുകൾ കാൽവിരലുകൾ എന്നിവയിൽ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി അവിടെ വേദന സൃഷ്ടിക്കുന്നു. യൂറിക്കാസിഡ് വേദനാജനകമാകുന്നതോടൊപ്പം തന്നെ ഇത് കിഡ്നിയിൽ.
അടിഞ്ഞു കൂടുകയാണെങ്കിൽ യൂറിക്കാസിഡ് സ്റ്റോണുകളായി മാറുകയും ചെയ്യുന്നു. അതുപോലെ തന്നെ രക്തക്കുഴലുകളിൽ കൂടുകയാണെങ്കിൽ ഇത് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും പല രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള യൂറിക് ആസിഡിനെ മറികടക്കണമെങ്കിൽ നാമോരോരുത്തരും ഭക്ഷണത്തിൽ ശരിയായ ക്രമീകരണം കൊണ്ടുവരേണ്ടതാണ്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. തുടർന്ന് വീഡിയോ കാണുക.