ഇന്ന് ഒട്ടനവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. ഇത് ഒരു ആരോഗ്യപ്രശ്നമല്ല ഒരു രോഗമായിട്ടാണ് നാം ഓരോരുത്തരും കരുതേണ്ടത്. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതോടെ ഒട്ടും വ്യായാമം ഇല്ലാത്തതും പുതിയ ഭക്ഷണരീതിയും ആണ് ഇത്തരം ഒരു അവസ്ഥഓരോരുത്തരിലും ഉണ്ടാക്കുന്നത്. അമിതവണ്ണം എന്നു പറയുന്നത് ഒരാളുടെ ഉയരത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. ഇന്ന് കുട്ടികളിൽ പോലും ഇത്തരത്തിൽ അമിതവണ്ണം കാണുന്നു.
ശരീരത്തിൽ അവിടെയും ഇവിടെയും കൊഴുപ്പുകൾ വന്ന് അടിഞ്ഞു കൂടുന്നതിന്റെ ഒരു പരിണിതഫലമാണ് ഈ അമിതവണ്ണം. അത്തരത്തിൽ ഇന്ന് ഫാസ്റ്റ് ഫുഡുകളോടും ജങ്ക് ഫുഡുകളോടും സോഫ്റ്റ് ഡ്രിങ്ക്സുളോടും എല്ലാം അഭിനിവേശം കാണിക്കുന്ന ആളുകളാണ്. ഇവയുടെ ഉപയോഗം കൊഴുപ്പിനെയും ഷുഗറിനെയും ശരീരത്തിൽ എത്തിക്കുന്നു. കൂടാതെ ചില രോഗങ്ങളുടെ ലക്ഷണമായും അമിതവണ്ണം കാണാവുന്നതാണ്.
തൈറോയ്ഡ് പിസിഒഡി എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നഒന്നാണ് ഈ അമിതവണ്ണം. കൂടാതെ ശരീരഭാരക്രമീകമായി വർദ്ധിക്കുമ്പോൾ നടക്കുമ്പോൾ ശ്വാസവും വിയർപ്പും ഉണ്ടാവുകയും കുറച്ചു ദൂരം നടക്കുമ്പോഴേക്കും കാലുകൾ കഴയ്ക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ എല്ല് തേയ്മാനം സന്ധിവേദന എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും അമിതവണ്ണത്തെ തുടർന്ന് ഓരോരുത്തരിലും ഉടലെടുക്കുന്നു.
ഇത്തരത്തിലുള്ള അമിത വണ്ണത്തെ മറികടക്കുന്നതിന് പകരം പട്ടിണി കിടക്കുകയാണ് പതിവ്. എന്നാൽ ഇതൊരു ശരിയായിട്ടുള്ള ശീലമല്ല. അമിതവാരം കുറയ്ക്കുന്നതിന് നാം ഏറ്റവും ആദ്യം ചെയ്യേണ്ടത് നല്ലൊരു ഡയറ്റ് പ്ലാൻ സെറ്റ് ചെയ്യുകയും അത് ഫോളോ ചെയ്യുകയും ആണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിന് അനുയോജ്യമായിട്ടുള്ള രീതിയിലുള്ള എക്സൈസുകൾ പിന്തുടരുകയും വേണം. തുടർന്ന് വീഡിയോ കാണുക.