ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഷുഗർ കൊളസ്ട്രോൾ പ്രഷർ എന്നിവ മാത്രമാണെന്ന് കരുതിയിരിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാൽ ഇവയ്ക്ക് പുറമേ ഒട്ടനവധി രോഗങ്ങളാണ് ജീവിതശൈലിയുടെ ഭാഗമായിട്ട് നമ്മളിലേക്ക് കയറി കൂടുന്നത്. അത്തരത്തിൽ ഒന്നാണ് യൂറിക് അസിസ്. പേര് കേൾക്കുമ്പോൾ സുഖകരം എങ്കിലും ഇത് അനുഭവിക്കാൻ ഒട്ടും സുഖകരമല്ലാത്ത ഒരു രോഗം ആണ്. വളരെയധികം വേദനാജനകമായിട്ടുള്ള ഒരു അവസ്ഥയാണ് ഇത് നമ്മളിൽ സൃഷ്ടിക്കുന്നത്.
യൂറിക്കാസിഡ് എന്നത് നമ്മുടെ ശരീരത്തിലെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. നാം കഴിക്കുന്ന പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ഇത്. നമ്മുടെ വിഷാംശങ്ങളെ വേർതിരിച്ചെടുത്ത് മൂത്രത്തിലൂടെ കിഡ്നി പുറന്തള്ളുന്നത് പോലെ യൂറിക് ആസിഡിനെയും കിഡ്നി മൂത്രത്തിലൂടെ പുറന്തള്ളുന്നു. എന്നാൽ ശരീരത്തിൽ യൂറിക്കാസിഡ് അമിതമാകുന്ന സാഹചര്യങ്ങളിൽ അതിനെ പുറന്തള്ളാൻ സാധിക്കാതെ വരികയും.
അവ കിഡ്നിയിലും മറ്റുമായി നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ അത് പലതരത്തിലുള്ള ആസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്. ഇത് കിഡ്നിയിൽ അടിഞ്ഞു കൂടുമ്പോൾ രക്തത്തിൽ കലർന്ന് നമ്മുടെ ശരീരത്തിലെ ചെറിയ ജോയിന്റുകളിൽ വന്നടിയുന്നു. ഇത് ആ ജോയിന്റുകളിലെ വേദനയ്ക്ക് കാരണമാകുന്നു. യൂറിക് ആസിഡ് ക്രിസ്റ്റൽ ഫോർമുല ആവുകയും.
അവിടെ ചുവന്ന തുടുത്തിരിക്കുകയും ചെയ്യുന്നു. ഇത് ജോയിന്റ്കളിൽ വേദന ഉണ്ടാകുന്നതോടൊപ്പം തന്നെ കിഡ്നിയിൽ കൂടുന്നതിന്റെ ഫലമായി യൂറിക്കാസിഡ് സ്റ്റോണുകളായി ഇത് മാറുകയും ചെയ്യുന്നു. കൂടാതെ രക്തക്കുഴലുകളാണ് ഇത് അടിഞ്ഞു കൂടുന്നതെങ്കിൽ ഇത് രക്ത പ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.