Fibroid Treatment Malayalam : സ്ത്രീകളിൽ ഏറ്റവും അധികം കാണുന്ന പ്രശ്നമാണ് ഗർഭാശയ സംബന്ധമായിട്ടുള്ള രോഗങ്ങൾ. ഇത്തരത്തിൽ ഗർഭാശയവുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുള്ള രോഗങ്ങൾക്കും പ്രധാനമായും അത് കാണിക്കുന്നത് അനിയന്ത്രിതമായ രക്തസ്രാവമാണ്. രക്തസ്രാവത്തോടൊപ്പം തന്നെ കഠിനമായ വയറുവേദനയും ആർത്തവസമയത്ത് വേദനയും എല്ലാം ഗർഭപാത്രത്തിൽ ഉണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണങ്ങളാണ്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം സ്ത്രീകൾ.
നേരിടുന്ന ഒരു പ്രശ്നമാണ് ഗർഭപാത്രത്തിലെ മുഴകൾ. ഗർഭപാത്രത്തിൽ ഇത്തരത്തിൽ ചിലരിൽ വലിയ മുഴകളും ചിലവരിൽ ചെറിയ മുഴകളും കാണാവുന്നതാണ്. ചിലവർക്ക് ഇത്തരം മുഴകൾ ഉണ്ടാകുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറില്ല. അത്തരത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാത്ത ചെറിയ മുഴകൾ ആണെങ്കിൽ അതിനെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കും.
എന്നാൽ ചിലരിൽ കഠിനമായ വേദനയും ബ്ലീഡിങ്ങും എല്ലാം ഉണ്ടാക്കുന്ന വലിയ തരത്തിലുള്ള മുഴകൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള മുഴകൾ അനിയന്ത്രിതമായ രക്തസ്രാവം ഉണ്ടാക്കുമ്പോൾ അനീമിയ പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനും ജീവൻ തന്നെ ഇല്ലാതായി തീരുന്നതിനും ഇത് കാരണമായേക്കാം. ഇത്തരത്തിലുള്ള ഗർഭപാത്രത്തിലെ മുഴകൾ നീക്കം ചെയ്യുന്നതിനെ ഓപ്പൺ സർജറികളാണ് നാം ഓരോരുത്തരും ചെയ്യാറുള്ളത്.
ഓപ്പൺ സർജറിയുടെ ആ മുഴ എടുത്തു നീക്കം ചെയ്യുകയും അത് ഗർഭപാത്രത്തിന് ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഗർഭപാത്രം തന്നെ എടുത്തുകളയുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള ഗർഭപാത്രം മുഴകളെ ഓപ്പറേഷൻ കൂടാതെ തന്നെ നീക്കം ചെയ്യുന്നതിനുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതിൽ ഒന്നാണ് കൈകളിലെ ഞരമ്പുകളിലൂടെയുള്ള കീഹോൾ സർജറി. ഗർഭപാത്രത്തിലുള്ള മുഴകളെ പൂർണമായും കരിയിച്ചു കളയുകയാണ് ഇതിലൂടെ ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.