Kidney stone food : ഇന്നത്തെ ജീവിതശൈലിയിലെ അപാകതകൾ വഴി ഏറ്റവും അധികം ആളുകൾ ബുദ്ധിമുട്ടുന്ന ഒരു അവസ്ഥയാണ് കിഡ്നിയിലെ കല്ല്. കിഡ്നിയുടെ പ്രവർത്തനത്തെ വരെ തടസ്സപ്പെടുത്താൻ കഴിവുള്ള ഒരു അവസ്ഥ കൂടിയാണ് ഇത്. കിഡ്നിയിൽ കല്ലുണ്ടാകുമ്പോൾ തന്നെ അത് പല തരത്തിലുള്ള ലക്ഷണങ്ങളായി ഓരോരുത്തരിലും കാണപ്പെടുന്നു. എന്നാൽ ഇത്തരം ലക്ഷണങ്ങളെ ശരിയായി തിരിച്ചറിയാത്തതിനാൽ ഇവയുടെ ആധിക്യം കൂടുകയാണ് ചെയ്യുന്നത്. കിഡ്നിയിലെ കല്ലിന്റെ പ്രധാനമായിട്ടുള്ള ലക്ഷണം.
എന്ന് പറയുന്നത് വയറിന്റെ ഒരു സൈഡിലുള്ള വയറുവേദനയാണ്. ശക്തമായ അസഹ്യമായ വേദനയാണ് ഇത് മൂലമുണ്ടാകുന്നത്. കൂടാതെ മൂത്രത്തിന്റെ നിറവ്യത്യാസവും മൂത്രത്തിൽ പത അമിതമായി കാണുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. കൂടാതെ മൂത്രത്തിൽ രക്തം കലർന്നതുപോലെ കാണുക കൈകാലുകളിൽ ഉള്ള വേദന ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ ഛർദ്ദി അടിക്കടി മൂത്രം ഒഴിക്കുന്നതിനുള്ള പ്രവണത എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഇത് പ്രകടമാക്കുന്നത്.
ഇത്തരത്തിൽ കിഡ്നിയിൽ കല്ല് വരുന്നതിനെ പ്രധാന കാരണമെന്ന് പറയുന്നത് വെള്ളം കുടിക്കുന്നത് കുറയുന്നതിനാലാണ്. ശരിയായ രീതിയിൽ വെള്ളം കുടിച്ചാൽ മാത്രമേ കിഡ്നി അരിച്ചെടുക്കുന്ന വേസ്റ്റ് പ്രോഡക്ടുകളെ മൂത്രത്തിലൂടെ പുറന്തള്ളാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം അത് കിഡ്നിയിൽ തന്നെ അടിഞ്ഞുകൂടി കല്ലുകൾ രൂപപ്പെടുന്നു.
ഇത്തരത്തിൽ വേസ്റ്റ് പ്രൊഡക്ടുകൾ ആയ കാൽസ്യം യൂറിക് ആസിഡ് എന്നിങ്ങനെയുള്ളവ അടഞ്ഞുകൂടുമ്പോഴാണ് വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നത്. അതിനാൽ തന്നെ നാം ധാരാളമായി വെള്ളം കുടിക്കുകയും മൂത്രമൊഴിക്കേണ്ട സാഹചര്യങ്ങളിൽ മൂത്രമൊഴിക്കാൻ ശ്രമിക്കുകയും ചെയ്യണം. കൂടാതെ അമിതമായി ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ്‌കളും ദുശ്ശീലങ്ങളായ മദ്യപാനം പുകവലി എന്നിങ്ങനെയുളളവയും കിഡ്നി സ്റ്റോണിനെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam