Piles Treatment at Home : ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് പൈൽസ്. ജീവിതരീതിയിൽ മാറ്റങ്ങൾ വന്നതോടുകൂടി തന്നെ നാം ഓരോരുത്തരിലും ഉടലെടുത്ത ഒരു ജീവിതശൈലി രോഗമാണ് ഇത്. മലദ്വാരവുമായി ബന്ധപ്പെട്ട രോഗമായതിനാൽ തന്നെ പുറത്ത് പറയാൻ പോലും ആളുകൾ മടി കാണിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. അതിനാൽ തന്നെ ഇന്നത്തെ സമൂഹത്തിൽ ഇതിന്റെ വ്യാപ്തി വളരെയധികം തന്നെ കാണാൻ സാധിക്കും.
നമ്മുടെ മലദ്വാരത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻസ് ആണ് പൈൽസ് എന്ന് പറയുന്നത്. ഇത്തരത്തിൽ പൈൽസ് ഉണ്ടാകുമ്പോൾ അത് മലദ്വാരത്തിലൂടെ പുറത്തേക്ക് വരികയും അതുവഴി രക്തസ്രാവം ഉണ്ടാക്കുകയും അതോടൊപ്പം തന്നെ അതികഠിനമായ വേദനയും ഉണ്ടാകുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നാരുകളുടെ അഭാവം നേരിടുന്നാൽ തന്നെ അവ ദഹിക്കാതെ വരികയും.
തുടർന്ന് മലം പോകുന്നതിന് കൂടുതലായി നാം സ്ട്രെയിൻ എടുക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ സ്ട്രെയിൻ എടുക്കുമ്പോൾ മലദ്വാരത്തിൽ ഉണ്ടാകുന്ന തടിപ്പുകളാണ് ഇവ. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പൂർണമായി പരിഹരിക്കണമെങ്കിൽ ആദ്യം തന്നെ നാം ചെയ്യേണ്ടത് നമ്മുടെ ദഹനം ശരിയാക്കുക എന്നുള്ളതാണ്. ദഹനം ശരിയാക്കിയാൽ മാത്രമേ മലബന്ധത്തെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കുകയുള്ളൂ.
അത്തരത്തിൽ ദഹനം ശരിയാക്കാനും മലബന്ധം പൂർണമായി ഇല്ലാതാക്കാനും പൈൽസിനെ മറികടക്കാനും സഹായകരമായിട്ടുള്ള ചില ടിപ്പുകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് ദിവസവും അതിരാവിലെ കുതിർത്ത അത്തിപ്പഴവും വെള്ളവും കുടിക്കുക എന്നുള്ളതാണ്. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. തുടർന്ന് വീഡിയോ കാണുക.