ജീവിതശൈലി അസുഖങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇന്ന് നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഒരു അസുഖമെങ്കിലും ഇല്ലാത്ത ഒരാൾ പോലും ഉണ്ടാക്കില്ല എന്നതാണ് വാസ്തവം. ഇന്ന് ഒരുവിധം എല്ലാ കുടുംബങ്ങളിലും ഒരാൾക്കെങ്കിലും കണ്ടുവരുന്ന അസുഖമാണ് പ്രമേഹം. പ്രമേഹം ഉണ്ടെന്ന് എങ്ങനെ സ്വയം തിരിച്ചറിയാം. പ്രമേഹത്തിന് ഏറ്റവും സാധാരണമായി പത്ത് ലക്ഷണങ്ങളുണ്ട്. ഇത് കൃത്യസമയത്ത് രോഗം തിരിച്ചറിയാൻ സഹായിക്കുന്നു.
പ്രമേഹത്തെ ഒരു സൈലന്റ് കില്ലർ എന്ന് വേണമെങ്കിലും വിളിക്കാം. ഈ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ നിസ്സാരമായി നാം തള്ളി കളയുന്നു. സമയം സമയങ്ങളിലുള്ള രോഗനിർണയം ജീവിതം തിരിച്ചുപിടിക്കാൻ സാധിച്ചേക്കും. ആദ്യ ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായത് ആണ്. ചിലർ ഇത്തരം പ്രശ്നങ്ങൾ നിസ്സാരമായി മാറ്റി നിർത്തുകയാണ് പതിവ്. രക്തത്തിൽ പഞ്ചസാര അളവ് അമിതമായി വർദ്ധിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പ്രമേഹം.
ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ഇടക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നൽ പ്രമേഹ മൂലം കണ്ടു വരുന്നതാണ്. സാധാരണ ആളുകളിൽ ഒന്നു മുതൽ 2 ലിറ്റർ വരെ ആണ് ദിവസവും ഉള്ള യൂറിൻ പ്രൊഡക്ഷൻ. എന്നാൽ പോളി യൂറിയ ഉള്ള ആളുകളിൽ ദിവസം മൂന്ന് ലിറ്ററിൽ കൂടുതൽ യൂറിൻ പ്രൊഡ്യൂസ് ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കൂടുമ്പോൾ ശരീരം യൂറിൻ വഴി അധികം ഗ്ലൂക്കോസിനെ നീക്കം ചെയ്യാൻ ശ്രമിക്കുന്നു.
ഇത് വൃക്കകൾ കൂടുതൽ വെള്ളം ഫിൽറ്റർ ചെയ്യാൻ കാരണമാകുന്നു. കൂടാതെ അമിത വിശപ്പ്. വ്യായാമത്തിനു ശേഷമോ അല്ലെങ്കിൽ ഭക്ഷണം കഴിക്കാതെ ഒരുപാട് സമയം ഇരിക്കുക എന്നിങ്ങനെയുള്ള പ്രത്യേക സാഹചര്യങ്ങൾ ഓഴിച്ച് അമിത വിശപ്പ് അനുഭവപ്പെടുക. ഇതുകൂടാതെ അമിതമായ ദാഹം വരണ്ട വായ അനുഭവപ്പെടുക. ഇതിന്റെ ലക്ഷണമാണ്. ഭാരം കുറയുന്നതും ഇതിന്റെ ലക്ഷണങ്ങൾ തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.