Allergic rhinitis symptoms : ഇന്നത്തെ സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ അനുഭവിക്കുന്ന ഒരു അവസ്ഥയാണ് അലർജി. നമ്മുടെ രോഗപ്രതിരോധശേഷി അധികമായി പ്രതികരിക്കുന്ന ഒരു അവസ്ഥയാണ് അലർജി എന്നത്. ഈ അലർജികൾ പലതരത്തിൽ ഉണ്ടാകുന്നു. കഴിക്കുന്ന ഭക്ഷണങ്ങളിൽ അലർജി ഉണ്ടാകുന്നു ശ്വസിക്കുന്ന വായുവിൽ അലർജി പൊടിപടലങ്ങളിൽ അലർജി എന്നിങ്ങനെ ഒട്ടനവധി വസ്തുക്കളോട് അലർജി ഉണ്ടാകുന്നു.
ഇത്തരത്തിലുള്ള ഓരോ അലർജിക്കും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. അവയിൽ തന്നെ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു അലർജിയാണ് മൂക്കിൽ ഉണ്ടാകുന്ന അലർജി. ഇതിനെ അലർജി റൈനൈറ്റിസ് എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അലർജി ഉണ്ടാക്കുമ്പോൾ അത് പല തരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ കാണിക്കുന്നത്.
അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മൂക്കടപ്പ്. അധികംനേരം ഫാനിന്റെ കാറ്റ് അടിക്കുന്നത് വഴിയോ മറ്റും മൂക്ക പെട്ടെന്ന് തന്നെ അടഞ്ഞു പോകുന്ന അവസ്ഥയാണ് ഇത്. മറ്റ് ചിലരിൽ തുമ്മലാണ് കാണുന്നത്. രാവിലെ എണീക്കുന്നതോട്കൂടെ തന്നെ 8 10 പ്രാവശ്യം അടുപ്പിച്ച് തുമ്മുന്ന അവസ്ഥ അതുപോലെതന്നെ രാവിലെ കുളി കഴിഞ്ഞതിനുശേഷം ഇത്തരത്തിൽ അടിക്കടി തുമ്മൽ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.
അതോടൊപ്പം തന്നെ മൂക്കിൽ നിന്ന് എപ്പോഴും വെള്ളം വരുന്ന അവസ്ഥയും ഇതിൽ കാണുന്നു. ചിലർക്ക് ഇതിന്റെ ഭാഗമായി സൈനസൈറ്റിസ് പ്രശ്നവും തലവേദനയും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള അലർജി എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിയുന്നതിന് വേണ്ടി പല തരത്തിലുള്ള അലർജി ടെസ്റ്റുകളും ഇന്ന് നിലവിലുണ്ട്. തുടർന്ന് വീഡിയോ കാണുക.
One thought on “മൂക്കിലെ അലർജിയാണോ നിങ്ങളിലെ പ്രശ്നം? എങ്കിൽ ഇതാരും കാണാതെ പോകല്ലേ…| Allergic rhinitis symptoms”
Comments are closed.