നമ്മുടെ ചുറ്റുപാടും ധാരാളം ഔഷധസസ്യങ്ങൾ ഉണ്ട്. അവയിൽ തന്നെ നാം ആരും അത്രയ്ക്ക് അധികം ഗൗനിക്കാത്ത ഒരു ഔഷധമൂലമുള്ള സസ്യമാണ് പേര. പേരയുടെ കായയാണ് നാം കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ നാം നിത്യ ജീവിതത്തിൽ നേരിടുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണ് പേരയില. പേരക്കായയെക്കാൾ കൂടുതലായി തന്നെ ഇതിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിൽ നാം അനുഭവിക്കുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള.
ഒരു ഒറ്റമൂലിയായി തന്നെ ഇതിനെ ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളം വിറ്റാമിനുകളും ആന്റിഓക്സൈഡുകളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി യുടെ ഒരു കലവറ തന്നെയാണ് പേരയില. അതിനാൽ തന്നെ ഇത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന അണുബാധകളെ നശിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ വൈറ്റമിൻ എ ധാരാളമായി തന്നെ ഇതിൽ അടങ്ങിയതിനാൽ നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാനും നേതൃസംബന്ധമായ രോഗങ്ങളെ കടക്കാനും ഇത് വഴി സാധിക്കുന്നു. അതോടൊപ്പം തന്നെ ആർത്തവ സമയത്തുണ്ടാകുന്ന വേദനകളെ മാറി കടക്കാനും പേരയില ഉപകാരപ്രദമാണ്. കൂടാതെ രക്തത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള ഷുഗറുകളെയും കൊളസ്ട്രോളുകളെയും കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുന്നു.
കൂടാതെ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിരുന്നാൽ മുഖക്കുരുകൾ മുറിവുകൾ എന്നിങ്ങനെയുള്ളവ പെട്ടെന്ന് തന്നെ പരിഹരിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ് ഇത്. അതിനാൽ തന്നെ മലബന്ധം വയറുവേദന ശർദ്ദി എന്നിങ്ങനെയുള്ള രോഗങ്ങളെ മറികടക്കാനും ഈ ഇലയ്ക്ക് കഴിവുണ്ട്. തുടർന്ന് വീഡിയോ കാണുക.