ഇന്നത്തെ സമൂഹം ആരോഗ്യത്തേക്കാൾകൂടുതൽ ശ്രദ്ധ നൽകുന്ന ഒന്നാണ് ചർമം. ആരോഗ്യപ്രശ്നങ്ങൾ നമ്മെ അലട്ടിയാലും ചർമ്മ പ്രശ്നങ്ങളെ ആണ് കൂടുതലായും ഇന്ന് നാം ശ്രദ്ധിക്കുന്നത്. ചർമ്മ കാന്തി വർധിക്കുന്നതിനും ചർമ്മത്തിന്റെ ഗ്ലോ വർദ്ധിക്കുന്നതിനും നാം പലതരത്തിലുള്ള ഫെയ്സ് പാക്കുകളും സ്ക്രബ്ബറകളും ഫേഷ്യലുകളും ബ്ലീച്ചുകളും എല്ലാം ഉപയോഗിക്കുന്നു. പണ്ട് ഇത്തരത്തിലുള്ള ഫേഷ്യലുകളും ബ്ലീച്ചുകളും എല്ലാം ചെയ്യുന്നതിനെ ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ടിയിരുന്നു.
എന്നാൽ ഇന്നത്തെ കാലത്ത് ഇത് വിപണിയിൽ നിന്നും നമുക്ക് നേരിട്ട് ലഭിക്കുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ വീടുകളിൽ നമുക്ക് ഇവ ചെയ്യാൻ സാധിക്കുന്നു. അതിനാൽ തന്നെ ഇന്ന് കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ധാരാളമായി തന്നെ ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള പ്രൊഡക്ടുകളുടെ ഉപയോഗം കൂടുന്നത് വഴി പലതരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്നത്.
കറുത്ത പാടുകൾ മുഖക്കുരുക്കൾ കണ്ണിലെ ചുറ്റുമുള്ള കറുപ്പ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് മുഖത്തെ ചുളിവുകൾ വരകൾ എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് ഇവ. അവയിൽതന്നെ ഇന്ന് ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ ചുളിവുകളും വരകളും. ചുളിവുകളും വരകളും പ്രധാനമായും പ്രായമാകുമ്പോഴാണ് ഓരോരുത്തരുടെയും ശരീരത്തിൽ ഉണ്ടാകുന്നത്.
എന്നാൽ അമിതമായി സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നത് വഴി ഇന്ന് മുപ്പതുകൾ കഴിയുമ്പോൾ തന്നെ ചുളിവുകളും വരകളും സർവ്വസാധാരണമായി ചർമ്മത്തിൽ കാണുന്നു. ചർമ്മത്തിലെ കോശങ്ങൾ വിഘടിക്കുന്നത് പ്രായമാകുമ്പോൾ ഇല്ലാതാകുന്നതിനാലാണ് ഇത്തരത്തിൽ ചുളിവുകളും വരകളും പ്രായാധിക്യത്തിൽ കാണുന്നത്. എന്നാൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗവും ജീവിതരീതിയിലെ മാറ്റവും മൂലം പ്രായമാകുന്നതിനു മുൻപ് തന്നെ കോശങ്ങൾ നശിച്ചു പോകുകയും അതിന്റെ വികടനം ഇല്ലാതാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.