ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് തൈറോയിഡ്. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണ് ഇതുവഴി ഓരോ വ്യക്തികളും അനുഭവിക്കുന്നത്. നമ്മുടെ കഴുത്തിന് താഴെയായി കാണുന്ന ബട്ടർഫ്ലൈയുടെ ഷേപ്പിൽ കാണുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങളെ ഏകോപിപ്പിക്കുന്നതിനും ശരീരത്തിന് ആവശ്യമായ ഊർജ്ജം പകരുകയും ചെയ്യുന്ന ഗ്രന്ഥിയാണ്.
തൈറോയിഡിൽ പ്രധാനമായും രണ്ടു ഹോർമോണുകളെയാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. ടീ ത്രീ ടീഫോർ എന്നിങ്ങനെയുള്ള ഹോർമോണുകളാണ് അവ. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഈ ഹോർമോണുകളിൽ ഏതെങ്കിലും വേരിയേഷനുകൾ സംഭവിക്കുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ ഹോർമോണുകളിൽ വ്യത്യാസമുണ്ടാകുമ്പോൾ അത് ഹൈപ്പോ ഹൈപ്പർ തൈറോയിസം ആയി പ്രകടമാകുന്നു.
ഇതുവഴി ശരീരത്തിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിൽ തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ശരീരത്തിലെ അമിത ഭാരമായും ചൂടു താങ്ങാൻ പറ്റാത്ത അവസ്ഥയായും ഭാരം കുറഞ്ഞുവരുന്ന അവസ്ഥയായും പ്രകടമാകുന്നു. കൂടാതെ ക്ഷീണം കിതപ്പ് വിയർപ്പ് ശ്വാസ തടസ്സം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും ഇത് സൃഷ്ടിക്കുന്നു. അതോടൊപ്പം തന്നെ തണുപ്പ് ശരീരത്തിന് തീര താങ്ങാൻ പറ്റാത്ത വരികയും അമിതമായി മുടികൊഴിച്ചിൽ ഉണ്ടാവുകയും മറ്റും ഇതിന്റെ ലക്ഷണങ്ങളാണ്.
സ്ത്രീകളിൽ ഇത്തരത്തിൽ തൈറോയ്ഡ് റിലേറ്റഡ് പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് അവരുടെ ആർത്തവത്തെ തന്നെ ബാധിക്കുന്നു. ഇതുവഴി ചിലർക്ക് ആർത്തവത്തിൽ അധിക രക്തസ്രാവം ഉണ്ടാവുകയും മറ്റു ചിലവർക്ക് തീരെ രക്തസ്രാവം ഉണ്ടാകാത്ത അവസ്ഥയും കാണാറുണ്ട്. ഇത്തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങളെ മറികടക്കുന്നതിനുവേണ്ടി ആഹാരക്രമത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.