വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. രാവിലെ ശോധന ഇല്ലെങ്കിൽ തന്നെ അത് ആ ഒരു ദിവസം തന്നെ വലിയ രീതിയിലുള്ള അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ഇന്ന് പ്രായമായ വരിലാ ണെങ്കിലും ചെറുപ്പകാരെ യാണെങ്കിലും ഒരു പോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഉടനെ തന്നെ ബാത്റൂമിൽ പോകണമെന്ന് തോന്നൽ ഉണ്ടാവുക. പോയിക്കഴിഞ്ഞാൽ വീണ്ടും പോകണമെന്ന് തോന്നൽ ഉണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ എല്ലാം ഇത്തരക്കാരിൽ കണ്ടിരുന്നു.
പലരുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് എന്നാണ് കരുതുന്നത്. എന്ന ഇത് ഒരു രോഗമാണ് എന്ന കാര്യംപലരും അറിയാറില്ല. Ibs എന്ന് പറയുന്ന അസുഖത്തിന്റെ ഒരു ലക്ഷണമായാണ് ഇത് കണ്ടുവരുന്നത്. ഇത്തരക്കാരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണ്. ഇവർ ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലം എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് വൻകുടലിന്റെ ബാധിക്കുന്ന ഒരു അസുഖമാണ്. വൻകുടലിന്റെ ചലനശേഷി കൂടുകയോ അല്ലെങ്കിൽ കുറയുകയോ ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് വരാൻ പലതരത്തിലുള്ള കാരണങ്ങളുണ്ട്. ചില ഭക്ഷണ ശീലങ്ങൾ ഇതിന് കാരണമാകാറുണ്ട്. ഇതുകൂടാതെ ഇതിന്റെ കൂടെ പ്രധാനമായി കാണുന്ന ഒരു ലക്ഷണം എന്ന് പറയുന്നത് മാനസികമായി ഉണ്ടാകുന്ന പിരിമുറുക്കം ആണ്.
ജോലി സംബന്ധമായി പ്രശ്നങ്ങളും അല്ലെങ്കിൽ ജീവിതത്തിലുണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ ജോലി മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇത്തരക്കാരിൽ കാണുന്ന ഒരു പ്രശ്നമാണ് ibs. അതുപോലെതന്നെ ചില ഹോർമോനുകൾ കൂടുതലായി ശരീരത്തിൽ എത്തിയിട്ടുണ്ടെങ്കിൽ ഇത് വൻ കുടലിലെ ചലനശേഷി വർദ്ധിപ്പിക്കാനും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health