Healthy Liver Diet : ഇന്ന് നാം ഓരോരുത്തരും ഏറ്റവുമധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. അമിതമായി കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുള്ള ആഹാരങ്ങൾ കഴിക്കുന്നത് വഴിയും ലിവറിൽ അവ അടിഞ്ഞുകൂടി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് തുടക്കത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും മൂന്ന് സ്റ്റേജുകൾ കഴിയുകയാണെങ്കിൽ പിന്നീട് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് ഇത് എത്തിച്ചേരുന്നു . ഇത്തരത്തിൽ ഫാറ്റി ലിവർ ഉള്ള വ്യക്തികൾക്ക്.
ഇന്ന് പ്രമേഹ സാധ്യതകൾ വളരെ കൂടുതലാണ് കാണുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് അധികമാകുന്ന അവസ്ഥയാണ് പ്രമേഹം. മധുരം കഴിക്കുമ്പോൾ ആണ് ഇത്തരത്തിലുള്ള പ്രമേഹം എന്ന അവസ്ഥ വരുന്നത് എന്നുള്ള ഒരു മിഥ്യാധാരണ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ ഫാറ്റി ലിവറിനും പ്രമേഹത്തിനും ഒരുപോലെ കാരണമായിട്ടുള്ളത് നാം കഴിക്കുന്ന കാർബോഹൈഡ്രേറ്റുകളാണ്. കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകൾ ലിവറിൽ അടിഞ്ഞു കൂടുകയും.
ലിവറിൽ നിന്ന് പാൻക്രിയാസ് ഗ്രന്ഥിയിലേക്ക് ഈ കൊഴുപ്പുകൾ പോകുന്നു. പാൻക്രിയാസ് ഗ്രന്ഥിയാണ് നമ്മുടെ ഇൻസുലിനെ ഉത്പാദിപ്പിക്കുന്നത്. അതിനാൽ തന്നെ ഇത്തരത്തിൽ പാൻക്രിയാസ് ഗ്രന്ഥിയിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ആ ഗ്രന്ഥിക്ക് ഇൻസുലിൻ ഉല്പാദിപ്പിക്കാൻ കഴിയാതെ വരികയും ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
അതിനാൽ തന്നെ ഫാറ്റി ലിവർ ഉള്ള വ്യക്തികൾക്ക് ഷുഗർ എന്ന അവസ്ഥയും ഉണ്ടാകുന്നു. അതിനാൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മറികടക്കുന്ന ഭക്ഷണക്രമത്തിൽ നാമോരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തന്നെ ഫ്ലാറ്റിലിവർ ഉണ്ടെന്ന് അറിയുകയാണെങ്കിൽ അതിനെ നിസ്സാരമായി കാണാതെ വളരെ പെട്ടെന്ന് തന്നെ അതിനു മറി കടക്കാൻ വേണ്ട കാര്യങ്ങൾ നാം ഓരോരുത്തരും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.