ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ പിന്തുടർന്നുകൊണ്ട് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താം. ഇതാരും നിസ്സാരമായി കാണരുതേ.

നമ്മുടെശാരീരിക പ്രവർത്തനങ്ങൾക്ക് എല്ലാ അവയവങ്ങളുടെ പ്രവർത്തനവും അത്യാവശ്യമാണ്. അത്തരത്തിൽ ഏറെ അത്യാവശ്യമായിട്ടുള്ള ഒരു അവയവം ആണ്. വലിപ്പത്തിലും ഇത് മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരു അവയവമാണ് കരൾ . നമ്മുടെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായിട്ടുള്ള പിത്തരസം ഉത്പാദിപ്പിക്കുക എന്ന ധർമ്മവും രക്തത്തിലെ വിഷാംശങ്ങളെ വലിച്ചെടുക്കുകയും നിർവഹിക്കുന്ന അവയവമാണ് കരൾ. എന്നാൽ ഇന്ന് ഈ കരളിന്റെ പ്രവർത്തനത്തെ ഇല്ലാതായി തീർക്കുന്ന ഒട്ടനവധി രോഗങ്ങളാണ് നിലവിലുള്ളത്.

പണ്ടുകാലത്ത് മദ്യപാനം പുകവലിയും ഉള്ളവർക്ക് മാത്രം ഉണ്ടായിരുന്ന അസുഖമാണ് കരൾ വീക്കം എന്നത്. എന്നാൽ ഇന്ന് മദ്യപാനവും പുകവലിയും ഇല്ലാത്തവരിൽ പോലും ഇത്തരത്തിലുള്ള അസുഖങ്ങൾ വർദ്ധിച്ചു വരുന്നതായി കാണാൻ സാധിക്കുന്നു. അത്തരത്തിൽ ലിവർ ട്രാൻസ്പ്ലാന്റേഷൻ വളരെ അധികമായി നടക്കുന്ന കാലഘട്ടമാണ് ഇത്. മഞ്ഞപ്പിത്തം ഫാറ്റി ലിവർ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് കരളിന്റെ പ്രവർത്തനത്തെ ഇല്ലാതാക്കി തീർക്കുന്നത്.

ഫാറ്റി ലിവർ എന്ന് പറയുന്ന അവസ്ഥ ഇന്ന് ഒട്ടുമിക്ക ആളുകളിലും ഉള്ളതാണ്. എന്നാൽ ഈ അവസ്ഥ ഉണ്ടെന്ന് അറിഞ്ഞിട്ടും ഇതിനെ ഗൗനിക്കാതെ തന്നെ ജീവിതരീതിയിൽ ഒരു മാറ്റം വരുത്താതെ ആളുകൾ മുന്നോട്ട് പോകുകയാണ്. അതുതന്നെയാണ് ഇന്നത്തെ കരൾ രോഗ ങ്ങൾ വർധിക്കുന്നതിന് ഏറ്റവും അധികം കാരണമായിട്ടുള്ളത്. നാം കഴിക്കുന്ന കൊഴുപ്പുകളും മധുരങ്ങളും അന്നജങ്ങളും എല്ലാം തന്നെ കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.

അതിനാൽ കരളിന്റെആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ചില കാര്യങ്ങളാണ് ഇതിൽ കാണുന്നത്. കരളിന്റെ ആരോഗ്യം നശിപ്പിക്കുന്ന മദ്യപാനം പുകവലി മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവ പൂർണമായും നാമോരോരുത്തരും കൈവിടേണ്ടതാണ്. അതുപോലെതന്നെ കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ നിത്യവും കൃത്യമായി എക്സസൈസുകൾ ചെയ്യുന്നത് അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *