Gas trouble malayalam : ദൈനംദിന പ്രവർത്തനങ്ങളെ ഏറ്റവും അധികം ബാധിക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ. ഗ്യാസ്ട്രബിളിനെ പോലെ തന്നെ നെഞ്ചുവേദന വയറുവേദന എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളും നാം ഓരോരുത്തരും ദിനവും അനുഭവിച്ചു പോരുന്നു. ഇത്തരത്തിൽ ഗ്യാസ്ട്രബിൾ ഉണ്ടാകുമ്പോൾ ഹൃദയാഘാതം എന്ന് തോന്നിപ്പിക്കാവുന്ന രീതിയിലുള്ള നെഞ്ചുവേദനയും ഉണ്ടാകുന്നു. ഇതിന് പിന്നിലുള്ള കാരണങ്ങളെ നാം പരിശോധിക്കുകയാണെങ്കിൽ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്.
ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന പാകപ്പിഴകളാണ് ഇത്. അവയിൽ തന്നെ പ്രധാനപ്പെട്ടതാണ് ശരീരത്തിൽ ആസിഡിന്റെ കുറവ് ഉണ്ടാവുക എന്നുള്ളത്. ഇതിനെ ഹൈപ്പോ ആസിഡിറ്റി എന്നാണ് പറയുന്നത്. എച്ച് പൈലോരി എന്ന ബാക്ടീരിയയുടെയും പ്രവർത്തനം മൂലം ശരീരത്തിലെ ദഹനത്തിന് അത്യാവശ്യമായി വേണ്ട ആസിഡ് കുറയുകയും അതുവഴി ഹൈപ്പോ അസിഡിറ്റി ഉണ്ടാവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലുകളും ദഹനത്തെ രൂക്ഷമായി ബാധിക്കുന്നു.
തൈറോയ്ഡ് ആന്റിബോഡികൾ ആണ് ഇത്തരത്തിൽ ആസിഡുകളെ കുറയ്ക്കുന്നതിന്റെ മറ്റൊരു കാരണം. ഇത്തരത്തിൽ ഹൈപ്പോസിഡിറ്റി ആണ് നമ്മുടെ പ്രശ്നമെങ്കിൽ ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷമായിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ശരീരം പ്രകടമാക്കുക. ഇത്തരത്തിൽ ഹൈപ്പോ അസിഡിറ്റി ആണോ ഹൈപ്പർ അസിഡിറ്റി ആണോ നമ്മുടെ ഗ്യാസ്ട്രബിൾ പിന്നിലുള്ളത് എന്ന് നമുക്ക് തന്നെ സ്വയം തിരിച്ചറിയാവുന്നതാണ്.
അതിനായി ഗ്യാസ്ട്രബിൾ ഉണ്ടാകുന്ന ആ സമയത്ത് നാം ബേക്കിംഗ് സോഡ അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കേണ്ടതാണ്. അത്തരത്തിൽ കുടിക്കുമ്പോൾ നാല് മിനിറ്റിനകം ഏമ്പക്കം വരികയാണെങ്കിൽ അത് ഹൈപ്പർ അസിഡിറ്റി ആണെന്ന് നമുക്ക് തിരിച്ചറിയാവുന്നതാണ്. വയറിനകത്ത് ഉള്ള ആസിഡുമായി നാം കഴിക്കുന്ന ബേക്കിംഗ് സോഡാ പ്രവർത്തിക്കുമ്പോൾ ആണ് ഇത്തരത്തിൽ ഗ്യാസ് പുറത്തേക്ക് പോകുന്നത്. തുടർന്ന് വീഡിയോ കാണുക.