ഇന്നത്തെ കാലത്ത് കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് അമിതഭാരം. നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ ദിനംപ്രതി ഉണ്ടാവുന്നതിനാൽ ആഹാര രീതിയിലും മാറ്റങ്ങൾ വരുന്നു. അമിതമായി മധുരം അടങ്ങിയതും വറുത്തതും പൊരിച്ചതും ആയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ സോഫ്റ്റ് ഡ്രിങ്ക്സുകൾ എന്നിവയുടെ ഉപയോഗവും എല്ലാം അമിതഭാരത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.
ഇത്തരത്തിലുള്ള അമിതഭാരം പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളും മറ്റു രോഗങ്ങളും നമ്മളിലേക്ക് കൊണ്ടുവരുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമായി മാറിക്കഴിഞ്ഞു. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ നാം നമ്മുടെ ഭക്ഷണത്തിൽ നിന്നും അന്നജങ്ങളെ പൂർണമായും ഒഴിവാക്കേണ്ടതാണ്. നാം കഴിക്കുന്ന അരി ആഹാരങ്ങൾ ഗോതമ്പ് റാഗി തുടങ്ങി മധുരപലഹാരങ്ങൾ ബേക്കറി ഐറ്റംസുകൾ മൈദ.
എന്നിവയിലെല്ലാം ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ആദ്യം തന്നെ ചെയ്യുക അരി ഒഴിവാക്കി ഗോതമ്പ് ഉപയോഗിക്കുകയാണ്. എന്നാൽ അരിയെ പോലെ തന്നെ ഗോതമ്പിലും അന്നജങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഗോതമ്പ് കഴിക്കുമ്പോൾ അത് പെട്ടെന്ന് തന്നെ നമ്മുടെ വിശപ്പിനെ മറികടക്കാൻ സഹായിക്കും.
അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നു. എന്നാൽ നാം അമിതമായി ഗോതമ്പ് കഴിക്കുന്നത് വഴി നമുക്ക് പലപ്പോഴും പല ദഹനസംബന്ധമായ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന മലബന്ധം എന്നിങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകാം. ഗോതമ്പിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടൻ എന്ന കണ്ടന്റ് നമ്മുടെ ശരീരത്തിന് അനുയോജ്യമാകാതെ വരുമ്പോഴാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. ഇതിനെ ഗ്ലൂട്ടൻ ഇൻഡോളൻ എന്ന് പറയുന്നു. തുടർന്ന് വീഡിയോ കാണുക.