Bad bacteria in colon symptoms : ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരെയും പലവിധത്തിൽ ബുദ്ധിമുട്ടിക്കുകയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരും തന്നെ നമ്മുടെ കൂട്ടത്തിൽ ഉണ്ടാവുകയില്ല. അത്രമേൽ വ്യാപിച്ചു കിടക്കുന്ന ഒരു പ്രശ്നമായി മാറി കഴിഞ്ഞിരിക്കുകയാണ് ഇത്. അത്തരത്തിൽ ദഹനസബന്ധം ആയിട്ടുള്ള ഒരു പ്രശ്നമാണ് ഇരട്ടബിൾ ബൗൾ സിൻഡ്രം. ഒരു കൂട്ടം ലക്ഷണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ദഹന പ്രശ്നമാണ് ഇത്.
വയറിളക്കം മലബന്ധം വയറു പിടുത്തം വയറുവേദന നെഞ്ചരിച്ചിൽ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളുടെ ഒരു കൂട്ടായ്മയാണ് ഇത്. പണ്ടുകാലത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മാനസിക പരമായിട്ടുള്ള രോഗങ്ങൾ ആയാണ് കണക്കാക്കിയിരുന്നത്. ഇത്തരത്തിലുള്ള രോഗങ്ങളുടെ കാരണം ശരിയായ വിധം കണ്ടു പിടിക്കാത്തതുകൊണ്ടാണ് ഇതിനെ മാനസിക പരമായിട്ടുള്ള രോഗങ്ങൾ ആണെന്ന് കരുതിയിരുന്നത്. എന്നാൽ ഇത് നമ്മുടെ വൻകുടലിലെ ബാക്ടീരിയകളുടെ അഭാവമാണ് പ്രധാന കാരണം.
നമ്മുടെ ദഹന വ്യവസ്ഥ ശരിയായിവിധം നടക്കണമെങ്കിൽ ചില നല്ലബാക്ടീരിയകൾ നമുക്ക് ആവശ്യമായി വരുന്നു. എന്നാൽ ഇന്ന് നാംകഴിക്കുന്ന ഭക്ഷണങ്ങളിലെ വിഷാംശങ്ങളും ശ്വസിക്കുന്ന വായുവിലെ വിഷാംശങ്ങളും അതോടൊപ്പം തന്നെ അമിതമായി ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും സ്റ്റിറോയ്ഡുകളും എടുക്കുന്നത് വഴിയും ഇത്തരത്തിലുള്ള നല്ല ബാക്ടീരിയകൾ നശിച്ചുപോകുന്നു.
നല്ല ബാക്ടീരിയകൾ നശിച്ചു പോകുന്നതിനാൽ പൊട്ട ബാക്ടീരിയകൾ കൂടുതലായി പെറ്റു പെരുക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ദഹന വ്യവസ്ഥ ശരിയായിവിധം നടക്കാതെ വരികയും ഇത്തരത്തിലുള്ള ഇരട്ടബിൾ ബൗൾ സിൻഡ്രം ഉണ്ടാവുകയും ചെയ്യുന്നു. ഈയൊരു പ്രശ്നം നമ്മുടെ കോൺഫിഡൻസ് ലെവലിനെ വരെ തളർത്തുന്ന ഒരു പ്രശ്നമാണ്. അതിനാൽ തന്നെ ഇത് ഒരേസമയം ആരോഗ്യപരമായിട്ടുള്ള പ്രശ്നവും മാനസികപരമായിട്ടുള്ള പ്രശ്നവുമാണ്. തുടർന്ന് വീഡിയോ കാണുക.