Scabies infection Causes
Scabies infection Causes : പലതരത്തിലുള്ള മുറിവുകളും നമ്മിൽ കാണാറുണ്ട്. എന്നാൽ ചില മുറിവുകൾ ഉണങ്ങാതിരിക്കുകയും അത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയുന്നതായി കാണാറുണ്ട്. അത്തരത്തിൽ വ്യാപനശേഷിയുള്ള ഒന്നാണ് വട്ട ചൊറി എന്നത്. ഇത് നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന ഒരുരോഗമാണ്. ഇതിനെ അസഹ്യമായ ചൊറിച്ചിൽ ആണ് അനുഭവപ്പെടുന്നത്. അമിതമായി ചൊറിയുമ്പോൾ നല്ലവണ്ണം മാന്തുന്നത് വഴി അവിടെ പൊട്ടുകയും പിന്നീട് അത് വ്രണങ്ങളായി വട്ടത്തിൽ കിടക്കുകയും ചെയ്യുന്നു.
ഇത് വട്ടത്തിൽ കിടക്കുന്നതിന് ഇതിനെ വട്ടച്ചൊറി എന്നാണ് പറയുന്നത്. ഇത് ഒരു ഫംഗസ് രോഗാവസ്ഥയാണ്. ഇതിനെ പുഴുക്കടി എന്നും പറയാറുണ്ട്. ഇത് പ്രധാനമായി കൈകളിലും കാലുകളിലും കക്ഷങ്ങളുടെ ഭാഗത്തും തുടയിടുക്കുകളിലും എല്ലാമാണ് കാണാറുള്ളത്. സ്ത്രീകളിൽ ഇത് ബ്രെസ്റ്റിന് അടിയിലും നിപ്പിളിന്റെ അടുത്തുമായിട്ട് ഇത്തരത്തിൽ കാണാറുണ്ട്. കൂടാതെ ജനനേന്ദ്രിയങ്ങളുടെ ഭാഗത്തും ഇത്തരത്തിൽ വട്ടച്ചൊടികൾ കാണാറുണ്ട്.
ഈ വട്ട ചൊറി പുറത്ത് പറയാൻ ഓരോരുത്തരും വിമുഖത കാണിക്കാറുണ്ട്. അതുതന്നെയാണ് ഇത് വ്യാപിക്കുന്നതിന് കാരണമാകുന്നത്. അതിനാൽ തന്നെ ഇത്തരത്തിൽ വട്ടച്ചൊറി കാണുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് പരിഹരിക്കേണ്ടത് അനിവാര്യമാണ്. ശരിയായ രീതിയിൽ ഇത് തുടങ്ങുമ്പോൾ തന്നെ ചികിത്സിച്ചില്ലെങ്കിൽ പിന്നീട് അത് പൊട്ടി വ്രണമാകുവാനും അത് പാടുകൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു.
ഇത് വീട്ടിലെ ആർക്കെങ്കിലും ഒരാൾക്ക് വരികയാണെങ്കിൽ അവർ ഉപയോഗിക്കുന്ന ടവലുകളും ഡ്രസ്സുകളും മറ്റും മറ്റൊരാൾ ഉപയോഗിക്കുകയാണെങ്കിൽ അവർക്കും ഇത് പിടിപെടാം. അതുപോലെ ടോയ്ലറ്റ് കോമണായി ഉപയോഗിക്കുമ്പോൾ ഇത്തരത്തിൽ മറ്റൊരാൾക്ക് വ്യാപിക്കാം. കൂടാതെ ഒരേ ബെഡിൽ കിടക്കുന്നതുകൊണ്ടും ബെഡ്ഷീറ്റുകൾ ഒരുപോലെ ഉപയോഗിക്കുന്നതുകൊണ്ട് ഇത്തരത്തിൽ വട്ടച്ചൊറി സ്പ്രെഡ് ആവുന്നതായി കാണാം. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal