Adenoid Tonsil Malayalam
Adenoid Tonsil Malayalam : കുട്ടികളിൽ സ്ഥിരമായി കാണുന്ന രോഗങ്ങളാണ് ചുമ ജലദോഷം തൊണ്ടവേദന പനി എന്നിങ്ങനെയുള്ള. പല കാരണങ്ങളാൽ ഇത്തരത്തിൽ കാണാം. പ്രധാനമായും കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനവും ഈർപ്പം അമിതമായി തട്ടുന്നതുമാണ് ഇത്തരം രോഗാവസ്ഥകൾ ഉണ്ടാക്കുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി കണ്ടുവരുന്നതാണ് ടോൺസിലൈറ്റിസും ക്രോണിക് അടിനോയിഡും. ഇത്തരത്തിലുള്ളവ എല്ലാ കുട്ടികളിലും കാണുന്നവയാണ്.
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ഡിഫൻഡ് ചെയ്യുന്നത് ആണ് ഇത്. കുട്ടികൾ അവരുടെ വളർച്ച പ്രാപിക്കുമ്പോൾ തന്നെ ഇത്തരത്തിൽ ടോൺസിലും ആഡിനോയിടും ചുരുങ്ങി പോകേണ്ടതാണ്. എന്നാൽ ചില കാരണങ്ങളാൽ ഇത് ചുരുങ്ങി പോകാതെ ഇരിക്കുന്നു. ഇതിന്റെ ഒരു കാരണം എന്ന് പറയുന്നത് അടിക്കടി ബാക്ടീരിയകളും ഫംഗസുകളും വന്ന് ഇത് വീർത്തിരിക്കുന്നതാണ്. ഇതുവഴി അമിതമായിട്ടുള്ള മൂക്കടപ്പ് ശ്വാസം എടുക്കുന്ന ബുദ്ധിമുട്ട് കൂർക്കംവലി എന്നിങ്ങനെ കാണുന്നു.
അതോടൊപ്പം തന്നെ ഇത് നമ്മുടെ ആഗാരഭംഗിയെ കൂടി ബാധിക്കുന്നവയാണ്. ഇത്തരം ഒരു അവസ്ഥയിൽ മോണകൾ പൊന്തുന്നതും പല്ലുകൾ പൊങ്ങുന്നതും എല്ലാം സർവ്വസാധാരണമാണ്. അതുപോലെതന്നെ നമ്മുടെ മുഖത്തും ഒട്ടനവധി മാറ്റങ്ങൾ ഇതുമൂലം ഉണ്ടാകുന്നു. ഈയൊരു സിറ്റുവേഷൻ വഴി നമ്മുടെ ചെവിയിലേക്ക് ഇൻഫെക്ഷൻ വരാനും അതുവഴി കേൾവി ശക്തി ഇല്ലാതാകാനും കാരണമാകുന്നു.
കൊച്ചു കുട്ടികളിൽ കേൾവി ശക്തിക്ക് കുറവ് വരുന്നതിന്റെ കാരണം ഇതാണ്. മറ്റൊരു പ്രശ്നമാണ് ടോൺസ് ലൈറ്റിംസ്. ടോൺസിൽ എന്ന് പറയുന്നത് നമ്മുടെ തൊണ്ടയിൽ കാണുന്ന രണ്ട് ഉണ്ടകളാണ്. ഇത്തരത്തിലുള്ള ആ അറകളിലെ സുഷിരങ്ങളിൽ അടിക്കടി ബാക്ടീരിയകളും ഫംഗസുകളും അടയുന്നതുപോലെ ഇൻഫെക്ഷൻ ഉണ്ടാകുന്ന അവസ്ഥയാണ് ടോൺസിലൈറ്റിസ് എന്നത്. ഇത് കുട്ടികളിലെ വിട്ടുമാറാത്ത ചുമ കഫം കട്ട് എന്നിവയ്ക്ക് കാരണമാകാറുണ്ട്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam