ശാരീരിക വേദനയിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു വേദനയാണ് നടുവേദന. നടുവേദന ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരും തന്നെ ഇല്ല എന്ന് വേണമെങ്കിൽ നമുക്ക് പറയാം. അത്രയ്ക്ക് കോമൺ ആയി ഓരോരുത്തരെയും വേദനിപ്പിക്കുന്ന ഒന്നാണ് ഇത്. പൊതുവേ പ്രായം ആയവരിലാണ് ഇത്തരത്തിൽ നടുവേദനകൾ കാണാറുള്ളത്. എന്നാൽ ഇന്നത്തെ ജീവിത രീതികൾ മൂലം ഒട്ടനവധി ആളുകൾ ഇതുമൂലം ബുദ്ധിമുട്ടുന്നുണ്ട്. നടുവേദനകൾ പല കാരണത്താലും ഉണ്ടാകാം.
ഇതിൽ ഏറെ പ്രധാനപ്പെട്ടതാണ് ഡിസ്ക് മൂലം ഉണ്ടാകുന്ന നടു വേദനകൾ. ഇവയ്ക്ക് പുറമേ ഭാരമേറിയ ജോലികളിൽ ഏർപ്പെടുന്നവർ അധികനേരം ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവർ ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ അടിക്കടി പ്രസവങ്ങൾ നടക്കുന്നവർ ഒന്നിൽ കൂടുതൽ പ്രാവശ്യം ഓപ്പറേഷനുകൾ ചെയ്യേണ്ടി വന്നിട്ടുള്ളവർ എന്നിങ്ങനെയുള്ള ഒട്ടനവധി ആളുകൾക്ക് ഇത്തരത്തിൽ നടുവേദനകൾ ഉണ്ടാകാം.
ഇവർക്ക് ഇത്തരത്തിലുള്ള നടുവേദനകൾ ജീവിതത്തിന്റെ ഭാഗമായിത്തന്നെ ഇരിക്കുന്ന അവസ്ഥ കാണാം. എന്നാൽ നാം വളരെ ശ്രദ്ധിക്കേണ്ട ഒരു നടുവേദനയാണ് ഡിസ്ക് മൂലമുണ്ടാകുന്നത് നടുവേദനകൾ. ഡിസ്കിൽ ഉണ്ടാകുന്ന ഏതെങ്കിലും ഒരു ചെറിയ പ്രശ്നം പോലും അത് ഇത്തരം നടുവേദനകൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാൻ. ഡിസ്ക് മൂലമുണ്ടാകുന്ന നടുവേദനകൾ രണ്ടായി നമുക്ക് തരംതിരിക്കാവുന്നതാണ്.
ഒന്ന് ഡിസ്കിന്റെ ഭാഗത്ത് മാത്രം കാണുന്ന നടുവേദനകൾ, മറ്റൊന്ന് എന്ന് പറയുന്നത് ഡിസ്കിനോടൊപ്പം തന്നെ കാലുകളിൽ ഉണ്ടാകുന്ന വേദനകൾ. ഇവ രണ്ടും ദീർഘനാള് നീണ്ടു നിൽക്കുന്നവയാണ്. ഇവയെ യഥാക്രമം തിരിച്ചറിഞ്ഞ് ട്രീറ്റ് ചെയ്തില്ലെങ്കിൽ ഇത് മറ്റു പല ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള വേദനകളുടെ പ്രധാന കാരണം എന്ന് പറയുന്നത് ഡിസ്കിൽ ഉണ്ടാകുന്ന തേയ്മാനം ഡിസ്ക് തെറ്റുക എന്നിങ്ങനെയാണ്. തുടർന്ന് വീഡിയോ കാണുക.