നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് ഭ്യംഗരാജ്. ഇതിനെ കയ്യോന്നി എന്നും കഞ്ഞുണ്ണി എന്നും പറയാറുണ്ട്.വെള്ളം ചെറിയ പൂവുള്ള ഒരു ഇലയാണ് ഇത്. ഇതിന്റെ ഇലയും പൂവും തണ്ടും എല്ലാം ഔഷധ ഗുണത്താൽ സമ്പുഷ്ടമാണ്. ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് ഇത് നമുക്ക് നൽകുന്നത്. ഇതിൽ ധാരാളം വൈറ്റമിനുകളും മിനറൽസും ആന്റിഓക്സിഡുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമുക്ക് ഗുണകരമാണ്.
ഇത് പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് എന്നും മികച്ചതാണ്. അതോടൊപ്പം തൊണ്ടവേദന ചുമ ജലദോഷം എന്നിങ്ങനെയുള്ളവർക്കും ഇത് ഉപയോഗപ്രദമാണ്. തലവേദനകൾക്കും മൈഗ്രേൻ തലവേദനയ്ക്കും കയ്യോന്നി ഒരു ഒറ്റമൂലിയായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതോടൊപ്പം നമ്മുടെ ശരീരത്തിലേക്ക് അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങളെ പുറന്തള്ളുന്നതിനും അതുവഴി കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകരമാണ്.
ഇത് ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് മുടിയുടെ സംരക്ഷണത്തിലാണ്. മുടികൾ ഇടതൂർന്ന് വളരുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഔഷധസസ്യമാണ് കയ്യോന്നി. കയ്യോന്നി മുടികളിലെ എല്ലാ പ്രശ്നങ്ങളെയും നീക്കുന്നു. അകാലനര മുടികൊഴിച്ചിൽ മുടി പൊട്ടി പോകുക താരൻ എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം മാർഗം കൂടിയാണ് ഇത്. അതിനാൽ തന്നെ ഇത് അടങ്ങിയിട്ടുള്ള ഒട്ടനവധി ഓയിലുകളാണ് ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്.
അത്തരത്തിൽ മുടിയുടെ സംരക്ഷണത്തിന് കയ്യോന്നിയുടെ ഓയിൽ ഉണ്ടാക്കുന്ന രീതിയാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ കയ്യോന്നിയുടെ ഓയിൽ ദിവസവും തലയിൽ തേച്ചുപിടിപ്പിക്കുന്നത് വഴി ഒട്ടനവധി നേട്ടങ്ങൾ ആണ് ഓരോരുത്തർക്കും ലഭിക്കുന്നത്.ഈ ഓയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മുടിയുടെ വളർച്ചയ്ക്ക് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.