ഇന്നത്തെ രോഗങ്ങളിലെ ഒരു കാരണമാണ് യൂറിക്കാസിഡ് എന്നത്. ഇതുമൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് പലരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. യൂറിക്കാസിഡ് എന്നത് നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഘടകത്തോടൊപ്പം തന്നെ ആവശ്യമില്ലാത്തതും ആണ്. ഇത് ശരിയായ അളവിൽ ശരീരത്തിൽ ഉണ്ടെങ്കിൽ അത് നമുക്ക് ഗുണം മാത്രമേ ചെയ്യുകയുള്ളൂ. അല്ലാതെ ഇതിന്റെ അളവ് കൂടുകയാണെങ്കിൽ ഇത് നമുക്ക് ദോഷകരമായി ഭവിക്കും. യൂറിക്കാസിഡ് എന്നത് നമ്മുടെ ശരീരത്തിലെ ഒരു വെസ്റ്റാണ്.
കിഡ്നി പുറന്തള്ളപ്പെടുന്ന ഈ വേസ്റ്റ് അമിതമാവുകയാണെങ്കിൽ അത് നമ്മുടെ കിഡ്നിയിലും മറ്റു ജോയിന്റുകളുടെ അഗ്രഭാഗത്തും അടിഞ്ഞുകൂടാറുണ്ട്. ഇവ അമിതമായി അടിഞ്ഞുകൂടുന്നത് വഴി അത് ക്രിസ്റ്റൽ രൂപത്തിൽ ആവുകയും അത് വേദനകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രധാനമായും കൈകാലുകളുടെ പെരുവിരലുകളുടെ അഗ്രഭാഗത്താണ് ഇത് കെട്ടിക്കിടക്കാറുള്ളത്. ഇത് അവിടെ ചുവന്ന നിറത്തിൽ കാണപ്പെടുന്നു.
ഇവയ്ക്ക് പുറമേ ഇത് കിഡ്നിയിലാണ് അടിഞ്ഞുകൂടി ക്രിസ്റ്റൽ ഫോo ആവുന്നതെങ്കിൽ അത് കിഡ്നി സ്റ്റോൺ ആയി മാറുന്നു. ഇത് കിഡ്നിയെ പൂർണമായി തന്നെ തകർക്കാൻ കഴിയുന്ന ഒരവസ്ഥയാണ്. ഇത്തരത്തിൽ യൂറിക് ആസിഡ് അമിതമായി നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് നാം കഴിക്കുന്ന പ്യൂരിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ നിന്നാണ്. ഇതിൽ ഏറ്റവും അധികം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എന്നത് റെഡ്മിൽ സ് ആണ്.
ഇറച്ചി പോത്ത് പോർക്ക് വലിയ മീനുകൾതുടങ്ങിയവയാണ് ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത്. അതിനാൽ തന്നെ ഇത്തരത്തിൽ യൂറിക് ആസിഡ് പ്രശ്നമുള്ളവർക്ക് ഇതിന്റെ ഉപയോഗം കുറയ്ക്കേണ്ടത് അനിവാര്യമാണ്.അതോടൊപ്പം തന്നെ ഫൈബർ റിച്ച് ആയിട്ടുള്ള വെജിറ്റബിൾസും കഴിക്കുകയും വേണം.കൂടാതെ നല്ല രീതിയിൽ വെള്ളം കുടിച്ച് മൂത്രത്തിലൂടെ ഇതിനെ പുറന്തള്ളാൻ നാമോരോരുത്തരും ശ്രമിക്കേണ്ടതാണ്.തുടർന്ന് വീഡിയോ കാണുക.