നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകളും മിനറൽസും എല്ലാം അത്യാവശ്യം ആണ്. അതോടൊപ്പം തന്നെ ആവശ്യമായ ഒരു ഘടകമാണ് കൊളസ്ട്രോൾ എന്നത്. കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഭീതിയാണ്. എന്നാൽ ഈ കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്. ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തിനും കോശങ്ങളുടെ പ്രവർത്തനത്തിനും ഏറ്റവും ആവശ്യമായ വേണ്ട ഒന്നാണ് കൊളസ്ട്രോൾ.
അതുപോലെതന്നെ ഹൃദയങ്ങളുടെ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് ഇത്. ഇത് രണ്ടുവിധത്തിലാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. നമ്മുടെ ശരീരത്തിലെ കരൾ ഈ കൊളസ്ട്രോളിന് ഉല്പാദിപ്പിക്കുന്നതും ഉണ്ട്. എന്നാൽ ഈ ഉത്പാദനത്തിന് പുറമേ അമിതമായി നമ്മുടെ ശരീരത്തിലേക്ക് കൊളസ്ട്രോൾ എത്തിച്ചേരുമ്പോൾ ആണ് അത് നമുക്ക് ഹാനികരമായി തീരുന്നത്. എച്ച്ഡിഎൽ എന്നും എൽഡിഎൽ എന്നും രണ്ടുവിധത്തിലാണ് കൊളസ്ട്രോൾ ഉള്ളത്.
ഇതിൽ നല്ല കൊളസ്ട്രോൾ നാം കഴിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നു. ഇത് നമ്മുടെ ആരോഗ്യപരമായ എല്ലാ കാര്യങ്ങൾക്കും അനുയോജ്യമായ കൊളസ്ട്രോൾ ആണ്. നാം കഴിക്കുന്ന നട്ട്സ് ഒലിവ് ഓയിൽ നിലക്കടല ഒമേഗ ത്രീ ഫാറ്റി ആസിഡ് അധികമായുള്ള പദാർത്ഥങ്ങൾ എന്നിവയിൽ എല്ലാo അടങ്ങിയിട്ടുള്ളത് നല്ല കൊളസ്ട്രോൾ ആണ്.
എന്നാൽ നാം അമിതമായി കഴിക്കുന്ന പ്യൂരിഫൈ ചെയ്ത പദാർത്ഥങ്ങൾ വറുത്തത് പൊരിച്ചത് ഫാസ്റ്റ് ഫുഡുകൾ എന്നിങ്ങനെയുള്ളവയിലെല്ലാം അടങ്ങിയിട്ടുള്ളത് ചീത്ത കൊളസ്ട്രോൾ ആണ്. ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ അമിതമായി കഴിക്കുന്നത് വഴി രക്തത്തിൽ ഇത്തരത്തിൽ കൊഴുപ്പുകൾ കെട്ടിക്കിടക്കുന്നു. ഇത് അമിതമാകുമ്പോൾ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ സൃഷ്ടിക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനതയും മറ്റു പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.