ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് നാം ഓരോരുത്തരും. ഇതിൽ ചെറുതും വലുതുമായ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. എന്നാൽ നാം എന്നും നിസാരമായി കാണുന്ന ഒരു പ്രശ്നമാണ് കുഴിനഖം. കുഴിനഖം ആരോഗ്യപ്രശ്നം എന്ന നിലയിലും സൗന്ദര്യ പ്രശ്നം എന്ന നിലയിലും ഒരുപോലെ നമ്മെ അലട്ടുന്ന ഒന്നാണ്. കുഴിനഖം എന്നത് നമ്മുടെ നഖങ്ങൾ ചർമ്മത്തിലേക്ക് കുഴിഞ്ഞു പോകുന്ന അവസ്ഥയാണ്. ഇത് നല്ലവണ്ണം വേദന ഉണ്ടാക്കുന്ന അവസ്ഥയാണ്. ഇത് വന്നിട്ടുള്ളവർക്ക് വീണ്ടും ഇത് വരാനുള്ള സാധ്യതകൾ ഏറെയാണ്.
ഇത്തരത്തിലുള്ള കുഴിനഖം കാണുകയാണെങ്കിൽ നാം പൊതുവേ ഓയിൻമെന്റുകൾ തേച്ച് അതിന് മറികടക്കാറുണ്ട്. ഇത് കൂടാതെ പൊതുവേ ചിലർ ഈ നഖത്തിന്റെ മുകളിൽ നെയിൽപോളിഷ് അടിക്കുകയും അതുപോലെ പെട്രോൾ ഒറ്റിയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇതൊന്നും ഒരു ശ്വാസതമായിട്ടുള്ള പരിഹാരമല്ല. പലതരം കാരണങ്ങളാൽ ഇത്തരത്തിൽ ഉണ്ടാകും. ശരിയായ രീതിയിൽ ചെരിപ്പുകൾ ഉപയോഗിക്കാത്തവർക്കും അതുപോലെതന്നെ ജലാംശം.
ഉള്ള അവസ്ഥയിൽ കഴിയുന്നവർക്കും കുഴിനഖം വരാനുള്ള സാധ്യതകൾ ഏറെയാണ്. കൂടാതെ നഖം വെട്ടുന്നതിന് നെയിൽ കട്ടർ ഉപയോഗിക്കാതെ ബ്ലേഡുകളോ കത്തികളോ മറ്റും ഉപയോഗിക്കുന്നതും ഇത്തരത്തിൽ കുഴിനഖം ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. കൂടാതെ പാത്രം കഴുകുന്നതിനോ അലക്കുന്നതിനോ ഉപയോഗിക്കുന്ന സോപ്പുകളുടെയോ ഡിറ്റർജെന്റുകളുടെയോ.
അലർജി ആയും ഇത്തരത്തിൽ കുഴിനഖങ്ങൾ കാണാറുണ്ട്. അതോടൊപ്പം ടർപ്പന്റിന്റെ ഉപയോഗവും സിമന്റ്കൾ ഉപയോഗിക്കുന്നവർക്കും ഇത്തരത്തിൽ കുഴിനഖം ഉണ്ടാകാറുണ്ട്. കാലുകളിൽ കൂടുതൽ സമയം ഈർപ്പം നിലനിൽക്കുന്ന തരത്തിലുള്ള ഷൂകൾ ധരിക്കുന്നത് ഇതിന്റെ ഒരു കാരണം മാത്രമാണ്. ഇന്നത്തെ കാലത്ത് അമിതമായ സാനിറ്റൈസർ ഉപയോഗിക്കുന്നതും വഴിയും കുഴിനഖങ്ങൾ കാണാറുണ്ട്. തുടർന്ന് വീഡിയോ കാണുക.