When is the period over : രോഗങ്ങൾ എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന സാഹചര്യമാണ് ഇന്നുള്ളത്. എന്നിരുന്നാലും പ്രായാധിക്യമാണ് രോഗങ്ങൾ കടന്നുവരുന്നതിന് ഏറ്റവും അനുകൂലമായിട്ടുള്ള സമയം. അതിനാൽ തന്നെ നാം ഓരോരുത്തരും പ്രായാധിക്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ 50 കൾ കഴിഞ്ഞ സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അമ്പതുകൾ കഴിഞ്ഞ സ്ത്രീകൾക്കാണ് ഏറ്റവും അധികം രോഗങ്ങൾക്ക് കടന്നുവരുന്നത്.
അതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് അമ്പതുകൾ കഴിയുമ്പോൾ സ്ത്രീകളുടെ ആർത്തവം നിൽക്കുന്നു എന്നുള്ളതാണ്. സ്ത്രീകളുടെ ആർത്തവ സമയത്ത് സ്ത്രീകളുടെ ശരീരത്തിൽ ഈസ്ട്രജൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈയൊരു ഹോർമോൻ സ്ത്രീ ശരീരത്തിന് കവചമായി നിൽക്കുന്ന ഹോർമോൺ ആണ്. അതിനാൽ തന്നെ ഈ ഹോർമോണിന്റെ ഉത്പാദനം ശരീരത്തിൽ ഉള്ളടത്തോളം കാലം പല രോഗങ്ങളെയും ഇത് തടുത്തു നിർത്തുന്നു.
എന്നാൽ ആർത്തവവിരാമത്ത് കൂടി ഈ ഹോർമോണിന്റെ ഉത്പാദനം ക്രമാതീതമായി കുറയുകയും അതുവഴി ഷുഗർ പ്രഷർ കൊളസ്ട്രോൾ ഹാർട്ടറ്റാക്ക് സ്ട്രോക്ക് എന്നിങ്ങനെയുള്ള പല രോഗങ്ങളും കടന്നു വരുന്നു. അതിനാൽ തന്നെ 50 കൾ കഴിഞ്ഞ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇവർ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഇവരുടെ ഭക്ഷണരീതിയാണ്. രോഗങ്ങൾ ഇവർക്ക് എപ്പോൾ വേണമെങ്കിലും കടന്നുവരുന്നതിനാൽ തന്നെ ഇവർ.
ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി കഴിക്കാൻ ശ്രമിക്കേണ്ടതാണ്. അതുപോലെ തന്നെ കൊഴുപ്പുകളും ഷുഗറും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി കുറയ്ക്കുകയും വേണം. അതോടൊപ്പം തന്നെ എക്സസൈസുകൾ മുടങ്ങാതെ തന്നെ ചെയ്യാനും ഇവർ ശ്രമിക്കേണ്ടതാണ്. എന്നാൽ മാത്രമേ കടന്നു വരുന്ന രോഗങ്ങളെ കുറയ്ക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.