ഏതു പ്രായക്കാരെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പനി. പനി കഫക്കെട്ട് ചുമ എന്നിവ വിട്ടുമാറാതെ നാമോരോരുത്തരിലും കാണാറുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ മറ്റു പല രോഗങ്ങളുടെ ലക്ഷണങ്ങളായും കാണാറുണ്ട്. അടിക്കടി വരുന്ന പനി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയുടെ കുറവാണ് തെളിയിക്കുന്നത്. അതിനാൽ തന്നെയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ട കാര്യങ്ങൾ.
ചെയ്തുകൊണ്ട് ഇതിനെ നമുക്ക് നേരിടാവുന്നതാണ്. അമിതമായി കഫക്കെട്ട് ഉള്ളവരിൽ പനി കാണാറുണ്ട്. ന്യൂമോണിയ എന്ന രോഗാവസ്ഥയിലും പ്രധാന ലക്ഷണം ഈ വിട്ടുമാറാത്ത പനി തന്നെയാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ആഴത്തിൽ എന്തെങ്കിലും മുറിവുണ്ടാവുകയാണെങ്കിലും ഇത്തരത്തിൽ പനി കാണാറുണ്ട്. കൂടാതെ കാലാവസ്ഥയിൽ വ്യതിയാനം വരുമ്പോഴും പനി അനുഭവപ്പെടുന്നു.
വിട്ടുമാറാത്ത ഇത്തരത്തിലുള്ള പനികൾ കുട്ടികളിലാണ് പ്രധാനമായും കണ്ട വരാറുള്ളത്. പനി വരുമ്പോൾ പ്രധാനമായി നാം ഗുളികകളെയാണ് ആശ്രയിക്കുന്നത്. ഗുളിക കഴിക്കുമ്പോൾ ഇത് കുറയുകയും പിന്നീട് കൂടുതലാവുന്നതായി നമുക്ക് കാണാൻ സാധിക്കും.ഇത്തരത്തിൽ ഗുളികകൾക്ക് കഴിച്ചിട്ടും പനി കുറയാതെ നീണ്ടുനിൽക്കുകയാണെങ്കിൽ അപസ്മാരം വരെ വരാൻ സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പനി കഫക്കെട്ട് എന്നിവ കുറയ്ക്കുന്നതിനുള്ള ഒരു പ്രതിവിധിയാണ് ഇതിൽ കാണുന്നത്.
ഇതിനായി തുളസി കഞ്ഞിക്കൂർക്ക ഇഞ്ചി കുരുമുളക് ജീരകം ചെറിയുള്ളി എന്നിവയാണ് ആവശ്യമായത് . ഇവയെല്ലാം നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടുന്നവയാണ്. ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിന്റെ നില മെച്ചപ്പെടുത്തുകയും പനി ചുമ കഫംകെട്ട് ജലദോഷം തുടങ്ങി ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്നു. ഇത് ശാരീരിക വേദനകൾ നീക്കം ചെയ്യുന്നതിനും നല്ല ഉപകാരപ്രദമായ ഒരു കഷായം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.